Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്നെ നേരിടാൻ റോജർ ഫെഡററിനു പേടി; റാഫേൽ നദാൽ

പരുക്കിൽ നിന്ന് മോചിതനായി കളിമൺ കോർട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ.വരുന്ന മോന്റെ കാർലോ ടൂർണമെന്റിൽ പങ്കെടുക്കാനിരിക്കുകയാണ് താരം. നേരത്തെതന്നെ റോജർ ഫെഡറർ മോന്റെ കാർലോ ടൂർണമെന്റിൽ പങ്കെടുക്കില്ലായെന്ന് വെളിപ്പെടുത്തിയിരുന്നു.വരുന്ന ഗ്രാസ് ടൂർണമെന്റുകളിൽ നന്നായി കളിക്കാനാണ് ഈ പിന്മാറ്റമെന്നും ഫെഡറർ സൂചിപ്പിച്ചിരുന്നു.എന്നാൽ മോന്റെ കാർലോ ടൂർണമെന്റിൽ നിന്ന് റോജർ ഫെഡറർ പിന്മാറിയത് തന്നെ പേടിയായതുകൊണ്ടാണെന്നാണ് നദാലിന്റെ വാദം


തന്നെ കളിമൺ കോർട്ടിൽ നേരിടാനുള്ള പേടികൊണ്ടായിരിക്കും ഫെഡറർ ടൂർണമെന്റിൽ നിന്ന് പതുക്കെ പിൻവലിഞ്ഞതെന്ന് നദാൽ പറഞ്ഞു.എന്നാൽ ഇതുവരെ നദാലിന്റെ പ്രസ്താവനയ്‌ക്കെതിരെ ഫെഡറെ പ്രതികരിച്ചിട്ടില്ല.പൊതുവെ അധികം പ്രസ്താവനകൾ നടത്താതെ കോർട്ടിൽ അതിനു മറുപടി കൊടുക്കുന്ന താരമാണ് ഫെഡറർ .കളിമൺ കോർട്ടിലെ മികച്ച റെക്കോർഡാണ് നദാലിന് ഇത്രയധികം ആത്മവിശ്വാസം നൽകുന്നത്.ഫ്രഞ്ച് ഓപ്പണുകളിൽ 10 കിരീടങ്ങളും മോന്റെ കാർലോ ടൂർണമെന്റടക്കം പല കളിമൺ ടൂർണമെന്റുകളിലും 25 ലേറെ കിരീടങ്ങളാണ് താരത്തിന്റെ പേരിലുള്ളത്.ഈ സീസൺ തുടക്കത്തിൽ പരുക്കിന്റെ പിടിയിലായിരുന്നു നദാലിന് പല ടൂർണമെന്റുകളും നഷ്ടമായിരുന്നു.

rafaelnadal

2001 ലാണ് പ്രൊഫഷണൽ ടെന്നീസിലേക്ക് ഈ ഇടംകൈയൻ താരമെത്തുന്നത്.ആദ്യം ഡബിൾ‍സിലാണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രികരിച്ചിരുന്നത്.പിന്നീട് സിംഗിസിലേക്ക് എത്തിയ താരം ഇതുവരെ 75 കിരീടങ്ങൾ നേടിട്ടുണ്ട് .ഗ്രാൻഡ് സ്ലാം ടൂർണമെന്റുകളിൽ 16 കിരീടങ്ങളും താരത്തിന്റെ പേരിലുണ്ട്.ലോക ടെന്നീസ് റാങ്കിങ്ങിൽ 8770 പോയിന്റോടെ ഒന്നാംസ്ഥാനത്തുള്ള നദാലിന് തൊട്ടരികിൽ വെറും നൂറു പോയിന്റിന്റെ വ്യത്യാസത്തിൽ രണ്ടാംസ്ഥാനത് ഫെഡററുമുണ്ട്.

Story first published: Wednesday, April 18, 2018, 11:44 [IST]
Other articles published on Apr 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+