വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റാഫേല്‍ നദാലിന് ബാഴ്‌സലോണ ഓപ്പണ്‍ കിരീടം

ബാഴ്‌സലോണ: കളിമണ്‍ കോര്‍ട്ടില്‍ തകര്‍പ്പന്‍ ഫോമില്‍ കളി തുടരുന്ന സ്‌പെയിനിന്റെ റാഫേല്‍ നദാലിന് ബാഴ്‌സലോണ ഓപ്പണ്‍ കിരീടം. ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ (6-2,6-1) എന്ന സ്‌കോറിന് തോല്‍പ്പിച്ചിച്ചാണ് ലോക ഒന്നാം നമ്പര്‍ കിരീടവിജയം നേടിയത്. നദാലിന്റെ പതിനൊന്നാം ബാഴ്‌സലോണ ഓപ്പണ്‍ കിരീടമാണിത്.

ഇതോടെ താരത്തിന്റെ കരിയറിലെ ആകെ കിരീടനേട്ടം 77 ആയി. 55 കിരീടങ്ങളും കളിമണ്‍ കോര്‍ട്ടില്‍ നിന്നാണ്. ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ 6-4, 6-0ന് കീഴടക്കി നദാല്‍ കളിമണ്‍ കോര്‍ട്ടില്‍ 400 ജയമെന്ന അപൂര്‍വ നേട്ടത്തിലുമെത്തിയിരുന്നു. ടൂര്‍ണമെന്റിലുടനീളം മികച്ച കളി കാഴ്ചവെച്ച നദാലിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ മറ്റു താരങ്ങള്‍ക്ക് കഴിഞ്ഞില്ല.

rafael

ഫൈനലില്‍ പത്തൊമ്പതുകാരനായ സിറ്റ്‌സിപാസിന് നദാലിന്റെ പരിചയ സമ്പന്നതയ്ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ഒറ്റ സെറ്റുപോലും നഷ്ടപ്പെടാതെ ഫൈനലിലെത്തിയ നദാലിനെതിരെ കളിക്കാന്‍ കഴിഞ്ഞതുതന്നെ ഭാഗ്യമായി കരുതുന്നതായി താരം പിന്നീട് പറഞ്ഞു. ഫൈനല്‍ തോറ്റെങ്കിലും ടെന്നീസ് ലോകത്തേക്ക് വരവറിച്ചാണ് ഗ്രീക്ക് താരം മടങ്ങുന്നത്. ആദ്യ നൂറ് റാങ്കിനുള്ളില്‍ കടന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ ടെന്നീസ് താരമെന്ന ബഹുമതി സിറ്റ്‌സിപാസിനുണ്ട്.

Story first published: Monday, April 30, 2018, 14:49 [IST]
Other articles published on Apr 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X