Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജോകോവിച്ചിനു പിന്നാലെ നദാലും ഔട്ട്... കൊറിയന്‍ കുതിപ്പ് തുടരുന്നു, ചുങ് സെമിയില്‍

മെല്‍ബണ്‍: മുന്‍ ലോക ഒന്നാംനമ്പറും സെര്‍ബിയന്‍ സൂപ്പര്‍ താരവുമായ നൊവാക് ജോകോവിച്ചിനു പിറകെ ലോക ഒന്നാംനമ്പര്‍ സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും പുറത്തായി. ക്വാര്‍ട്ടറില്‍ ജോകോവിച്ചിനെ ഞെട്ടിച്ച ദക്ഷിണ കൊറിയന്‍ വിസ്മയം ഹ്യുന്‍ ചുങ് കുതിക്കുകയാണ്. ക്വാര്‍ട്ടറും കടന്ന് താരം സെമി ഫൈനലിലലേക്ക് മുന്നേറി. വനിതാ സിംഗിള്‍സില്‍ ഒന്നാം സീഡായ റുമാനിയയുടെ സിമോണ ഹാലെപ്പും 21ാം സീഡും മുന്‍ ലോക ഒന്നാം റാങ്കുകാരിയുമായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറും സെമി ഫൈനലില്‍ കടന്നു.സെമിയില്‍ ഹാലെപ്പ് കെര്‍ബറുമായി ഏറ്റുമുട്ടും.

1

ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനോടാണ് ക്വാര്‍ട്ടറില്‍ നദാല്‍ പരാജയപ്പെട്ടത്. മല്‍സരം അഞ്ചാം സെറ്റിലേക്ക നീണ്ടപ്പോള്‍ നദാല്‍ പരിക്കുമൂലം പിന്‍മാറുകയായിരുന്നു. ആദ്യ സെറ്റ് നദാല്‍ 6-3ന് നേടിയെങ്കിലും രണ്ടാം സെറ്റില്‍ സിലിച്ച് ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. മൂന്നാം സെറ്റ് വീണ്ടും നദാലിന് (7-6). നാലാം സെറ്റ് 6-2ന് നേടി സിലിച്ച് വീണ്ടും തിരിച്ചടിച്ചതോടെയാണ് കളി നിര്‍ണായകമായ അഞ്ചാം സെറ്റിലേക്കു നീണ്ടത്.

2

അതേസമയം, അമേരിക്കയുടെ ടെനിസ് സാന്‍ഗ്രെനെയാണ് കൊറിയന്‍ താരം ഹ്യുന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ വീഴ്ത്തിയത്. ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടക്കുന്ന ആദ്യ കൊറിയന്‍ താരമെന്ന റെക്കോര്‍ഡിനും ഇതോടെ അദ്ദേഹം അര്‍ഹനായി. 6-4, 7-6, 6-3 എന്ന സ്‌കോറിനായിരുന്നു ഹ്യൂനിന്റെ വിജയം. കഴിഞ്ഞ 14 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയിലെത്തുന്ന താഴ്ന്ന റാങ്കുള്ള താരം കൂടിയാണ് 58ാം റാങ്കുകാരനായ ഹ്യൂന്‍.
വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആറാം സീഡായ പോളണ്ട് താരം കരോലിന പ്ലിസ്‌കോവയെയാണ് ഹാലെപ്പ് 6-3, 6-2നു കെട്ടുകെട്ടിച്ചത്. മറ്റൊരു ഏകപക്ഷീയമായ മല്‍സരത്തില്‍ 17ാം സീഡുകാരിയായ അമേരിക്കന്‍ താരം മാഡിസണ്‍ കീസിനെ കെര്‍ബര്‍ര്‍ 6-1, 6-2ന് നിസ്സഹായയാക്കി.

Story first published: Wednesday, January 24, 2018, 12:26 [IST]
Other articles published on Jan 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+