Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്ട്രലിയന്‍ ഓപ്പണ്‍: നദാല്‍, വോസ്‌നിയാക്കി, സിലിച്ച് ക്വാര്‍ട്ടറില്‍

മെല്‍ബണ്‍: മുന്‍ ചാംപ്യനും ലോക ഒന്നാംനമ്പറുമായ സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കാണ് പ്രാക്വാര്‍ട്ടറില്‍ നദാലിന്റെ വിജയം. ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് സ്പാനിഷ് സൂപ്പര്‍ താരത്തിന് ഒരു സെറ്റ് നഷ്ടമാവുന്നത്. അര്‍ജന്റീനയുടെ ഡീഗോ ഷ്വാര്‍ട്‌സ്മാനെയാണ് നദാല്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 6-7, 6-3, 6-3. മല്‍സരം മൂന്നു മണിക്കൂറും 51 മിനിറ്റും നീണ്ടുനിന്നു.

1

മല്‍സരഫലത്തില്‍ സംതൃപ്തിയുണ്ടെന്ന് നദാല്‍ പ്രതികരിച്ചു. മികച്ച പോരാട്ടമായിരുന്നു ഇത്. തന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഷ്വാട്‌സ്മാന്‍. എല്ലാ തരത്തിലും മികച്ച താരമാണ് അദ്ദേഹം. 2018ല്‍ താന്‍ കളിച്ച ഏറ്റവും കടുപ്പമേറിയ മല്‍സരം കൂടിയായിരുന്നു ഇതെന്നും നദാല്‍ കൂട്ടിച്ചേര്‍ത്തു. ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നദാലിന്റെ എതിരാളി.

2

പുരുഷ സിംഗിള്‍സിലെ മറ്റു പ്രീക്വാര്‍ട്ടറുകളില്‍ ഗ്രിഗറി ദിമിത്രോവ് 7-6, 7-6, 4-6, 7-6ന് നിക്ക് കിര്‍ഗിയോസിനെയും മരിന്‍ സിലിച്ച് 6-7, 6-3, 7-6, 7-6ന് കറേന ബ്യുസ്റ്റയെയും തോല്‍പ്പിച്ചു. വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ കാര്‍ല സുവാറസ് നവാറോ 4-6, 6-4, 8-6ന് കോന്റാവെയ്റ്റിനെയും രണ്ടാം സീഡ് കരോലിന്‍ വോസ്‌നിയാക്കി 6-3, 6-0ന് റൈബറിക്കോവയെയും പരാജയപ്പെടുത്തി.

Story first published: Sunday, January 21, 2018, 19:07 [IST]
Other articles published on Jan 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+