വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോന്റി കാര്‍ലോ മാസ്‌റ്റേഴ്‌സ്; നദാല്‍ സെമിയില്‍; ക്വാര്‍ട്ടറില്‍ കാലിടറി ജോക്കോവിച്ച്

പാരിസ്: മോന്റി കാര്‍ലോ മാസ്‌റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് പുറത്ത്. ക്വാര്‍ട്ടറില്‍ റഷ്യയുടെ ഡാനില്‍ മെദവ് ദേവാണ് ജോക്കോവിച്ചിന് പുറത്തേക്കുള്ള വഴിതുറന്നത്.രണ്ട് മണിക്കൂറും 22 മിനുട്ടും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ലോക ഒന്നാം നമ്പര്‍ താരത്തെ ലോക 10ാം നമ്പര്‍ താരമായ മെദവ്‌ദേവ് പുറത്താക്കിയത്. 39 മിനുട്ട് നീണ്ട ആദ്യ സെറ്റിനൊടുവില്‍ 6-3ന് മെദവ്‌ദേവ് വിജയം പിടിച്ചെടുത്തു.

nadal

എന്നാല്‍ രണ്ടാം സെറ്റില്‍ ശക്തമായ ജോക്കോവിച്ച് തിരിച്ചടിച്ചു. 6-4നാണ് ജോക്കോവിച്ചിന്റെ ജയം. ആവേശകരമായ മൂന്നാം സെറ്റ് 6-2ന് ജയിച്ച മെദവ്‌ദേവ് മൂന്നാം ജയവും സെറ്റും സ്വന്തം പേരിലാക്കി. അതേ സമയം പ്രതീക്ഷതെറ്റിക്കാതെ സ്‌പെയിന്റെ റാഫേല്‍ നദാല്‍ സെമി ടിക്കറ്റെടുത്തു. രണ്ടാം സ്ഥാനക്കാരനായ നദാല്‍ അര്‍ജന്റീനയുടെ ഗുയിഡോ പെല്ലയെ തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്. ആദ്യ സെറ്റില്‍ ശക്തമായ വെല്ലുവിളിയാണ് നദാല്‍ നേരിട്ടത്.

ഐപിഎല്‍: രാജസ്ഥാന്റെ മോശം പ്രകടനം, രഹാനെയെ പുറത്താക്കി... പകരം സ്മിത്ത് നയിക്കും ഐപിഎല്‍: രാജസ്ഥാന്റെ മോശം പ്രകടനം, രഹാനെയെ പുറത്താക്കി... പകരം സ്മിത്ത് നയിക്കും

ഒരു മണിക്കൂറും 22 മിനുട്ടും നീണ്ട ആദ്യ സെറ്റില്‍ ടൈ ബ്രേക്കറിനൊടുവില്‍ 7-6ന് നദാല്‍ വിജയിച്ചു. രണ്ടാം സെറ്റില്‍ അതിവേഗം റാക്കറ്റുവീശിയ നദാലിന് മുന്നില്‍ പെല്ലെ വീണു. 6-3നായിരുന്നു നദാലിന്റെ ജയം. ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 1-6,6-3,6-2 എന്ന സ്‌കോറിന് ക്രൊയേഷ്യയുടെ ബോര്‍ണ കോറിക്കിനെയാണ് ഫോഗ്നിനി പരാജയപ്പെടുത്തിയത്.

Story first published: Saturday, April 20, 2019, 15:56 [IST]
Other articles published on Apr 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X