വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാഴ്‌സലോണ ഓപ്പണില്‍ നദാല്‍ സെമിയില്‍; ക്ലേ കോര്‍ട്ടില്‍ പരാജയമറിയാത്ത കുതിപ്പ്

ബാഴ്‌സലോണ: കളിമണ്‍ കോര്‍ട്ടില്‍ പരാജയമറിയാതെ കുതിക്കുന്ന സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ബാഴ്‌സലോണ ഓപ്പണിന്റെ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ സ്ലൊവോക്യയുടെ മാര്‍ട്ടിന്‍ ക്ലിസാനെ 6-0, 7-5 എന്ന നേരിട്ടുള്ള സ്‌കോറിന് നദാല്‍ പരാജയപ്പെടുത്തി. ഇതോടെ കളിമണ്‍ കോര്‍ട്ടില്‍ പരാജയമറിയാത്ത 42-ാം തുടര്‍വിജയമാണ് നദാല്‍ നേടിയത്.

സെമിയില്‍ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനാണ് ലോക ഒന്നാം നമ്പറായ നദാലിന്റെ എതിരാളി. ഗ്രീക്ക് യുവതാരം സ്റ്റെഫാന്‍സോ സ്റ്റിസിപാസും സെമിയില്‍ കടന്നിട്ടുണ്ട്. മുന്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് ക്ലിസാന്‍ നദാലുമായുള്ള ഏറ്റുമുട്ടലിനെത്തിയത്. രണ്ടാം സെറ്റില്‍ ചെറുത്തുനില്‍പ് നടത്തിയെങ്കിലും അന്തിമ വിജയം നദാലിനൊപ്പമായി.

rafael

ആദ്യ സെറ്റ് നദാല്‍ ഏകപക്ഷീയമായി സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ ഏകാഗ്രത നഷ്ടപ്പെട്ടതോടെ ക്ലിസാന്‍ മേല്‍ക്കൈ നേടുകയായിരുന്നു. എന്നാല്‍, കളിപരിചയത്തില്‍ ഏറെ മുന്നിലുള്ള നദാലിനെതിരെ അവസാനിമിഷം സെറ്റും കളിയും കൈവിടുകയായിരുന്നു. ബാഴ്‌സലോണ ഓപ്പണില്‍ 10 തവണ ചാമ്പ്യനായിട്ടുള്ള താരം കൂടിയാണ് നദാല്‍. ലോക 140-ാം റാങ്കുകാരനാണെങ്കിലും ക്ലിസാന്‍ ആക്രമണാത്മക കളിയാണ് പുറത്തെടുത്തതെന്ന് നദാല്‍ മത്സരശേഷം പറഞ്ഞു. മത്സരം ജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കളിയുടെ താളം നിലനിര്‍ത്തി മുന്നോട്ടുപോകുമെന്നും നദാല്‍ വ്യക്തമാക്കി.

Story first published: Saturday, April 28, 2018, 14:37 [IST]
Other articles published on Apr 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X