Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എടിപി റാങ്കിങ്: നദാല്‍ തന്നെ തലപ്പത്ത്; തൊട്ടുപിന്നില്‍ ഫെഡറര്‍

മാഡ്രിഡ്: പുരുഷ വിഭാഗം സിംഗിള്‍സില്‍ സ്പാനിഷ് സൂപ്പര്‍താരം റാഫേല്‍ നദാല്‍ ലോക റാങ്കിങില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. എടിപി ലോക സിംഗിള്‍സ് റാങ്കിങില്‍ 8,770 പോയിന്‍ുമായാണ് നദാല്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഇതിഹാസ താരം റോജര്‍ ഫെഡററാണ് നദാലിനു തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്ത്.

8,670 പോയിന്റാണ് ഫെഡററിനുള്ളത്. ജര്‍മനിയുടെ അലെക്‌സാണ്ടര്‍ സെറെവാണ് 5,195 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. ഒരു സ്ഥാനം മുന്നോട്ട് കയറിയ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രേവ് 4,950 പോയിന്റുമായി ആദ്യ നാലില്‍ ഇടംപിടിച്ചു. മുന്‍ ലോക ഒന്നാം നമ്പറുകാരനായ സെര്‍ബിയയുടെ നൊവാക് ജോകോവിച്ച് 12ാം സ്ഥാനത്താണ്.

nadal

വനിതാ വിഭാഗം സിംഗിള്‍സില്‍ റൊമാനിയയുടെ സിമിയോണ ഹലെപ്പാണ് നിലവില്‍ ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്. 8,055 പോയിന്റുമായാണ് ഹലെപ്പ് തലപ്പത്ത് തുടരുന്നത്. 6,790 പോയിന്റുമായി ഡെന്‍മാര്‍ക്കിന്റെ കരോലിന വോസ്‌നിയാക്കിയാണ് രണ്ടാമത്.

Story first published: Tuesday, May 8, 2018, 14:52 [IST]
Other articles published on May 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+