വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിംബിള്‍ഡണ്‍: മിക്‌സിഡ് ഡബിള്‍സില്‍ സെറീന-മുറെ സഖ്യം പുറത്ത്

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ മിക്‌സിഡ് ഡബിള്‍സില്‍ സെറീന വില്യംസ്-ആന്‍ഡി മുറെ സഖ്യത്തിന് ഞെട്ടിക്കുന്ന തോല്‍വി. മൂന്നാം റൗണ്ടില്‍ ബ്രസീലിന്റെ ബ്രൂണോ സോറിസ് -അമേരിക്കയുടെ നിക്കോള്‍ മെല്ലിച്ചര്‍ സഖ്യത്തോടാണ് സെറീന-മുറെ സഖ്യം മുട്ടുമടക്കിയത്. മോശം ഫോമിലായിരുന്ന മുന്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് സോറിസ്-നിക്കോള്‍ സഖ്യം പരാജയപ്പെടുത്തിയത്. 32 മിനിറ്റ് മാത്രം ആദ്യ സെറ്റില്‍ത്തന്നെ സോറിസ്-നിക്കോള്‍ സഖ്യം കരുത്തുകാട്ടി. തകര്‍പ്പന്‍ ഷോട്ടുകളുമായി ഇരുവരും കോര്‍ട്ട് കീഴടക്കിയതോടെ 6-3ന് സെറ്റ് മുറെ-വീനസ് സഖ്യത്തിന് നഷ്ടമായി.

serenawilliams-andymurray

എന്നാല്‍ രണ്ടാം സെറ്റില്‍ മുറെ-സെറീന സഖ്യം ശക്തമായി തിരിച്ചെത്തി.32 മിനിറ്റുനീണ്ട പോരാട്ടത്തില്‍ 6-4നാണ് മുറെ-സെറീന സഖ്യത്തിന്റെ ജയം.വാശിയേറിയ മൂന്നാം സെറ്റില്‍ മുറെ-സെറീന സഖ്യത്തിന് അടി പതറി.28 മിനുട്ട് മാത്രം നീണ്ട പോരാട്ടത്തില്‍ 6-2 എന്ന സ്‌കോറിനാണ് സോറിസ്-നിക്കോള്‍ സഖ്യം സെറ്റും വിജയവും സ്വന്തമാക്കിയത്.

മിക്‌സിഡ് ഡബിള്‍സില്‍ പുറത്താതോടെ സിംഗിള്‍സില്‍ സെറീന കൂടുതല്‍ ശ്രദ്ധ നല്‍കും. വനിതാ സിംഗിള്‍സില്‍ സെറീന സെമി ഉറപ്പിച്ചിട്ടുണ്ട്.മുന്‍ ലോക ഒന്നാം നമ്പറായ അമേരിക്കയുടെ സെറീന പ്രസവത്തിന് ശേഷം മടങ്ങിയെത്തിയെങ്കിലും മികച്ച നേട്ടങ്ങളൊന്നും സ്വന്തമാക്കാനായിട്ടില്ല.നിലവിലെ 10ാം സ്ഥാനത്താണ് സെറീന. 23 ഗ്രാന്റ്സ്ലാം കിരീടം സ്വന്തം പേരിലുള്ള താരമാണ് സെറീന.

പ്രീ സീസണിനുള്ള റയല്‍ മാഡ്രിഡ് ടീമിനെ പ്രഖ്യാപിച്ചു; ബെയ്‌ലും ടീമില്‍പ്രീ സീസണിനുള്ള റയല്‍ മാഡ്രിഡ് ടീമിനെ പ്രഖ്യാപിച്ചു; ബെയ്‌ലും ടീമില്‍

തുടര്‍ച്ചയായ പരിക്കാണ് ബ്രിട്ടീഷുകാരനായ മുറെയെ അലട്ടുന്നത്. അടുത്തിടെയൊന്നും തിളങ്ങാന്‍ സാധിക്കാത്ത താരം നിലവില്‍ 227ാം സ്ഥാനത്താണ്. ഡബിള്‍സില്‍ 148 ആണ് താരത്തിന്റെ റാങ്ക്.മൂന്ന് ഗ്രാന്റ്സ്ലാം കിരീടങ്ങളാണ് മുറെയ്ക്കുള്ളത്.

Story first published: Thursday, July 11, 2019, 10:44 [IST]
Other articles published on Jul 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X