ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ ടെന്നീസില്‍ വീണ്ടും വന്‍ അട്ടമറി. നിലവിലെ ചാമ്പ്യന്‍ ഗബ്രിനി മുഗുരുസയാണ് അപ്രതീക്ഷിതമായി ടൂര്‍ണമെന്റില്‍നിന്നും പുറത്തായത്. ബെല്‍ജിയം താരം അലിസണ് വാന്‍ ഉത്വാന്ക് 5-7, 6-2, 6-1 എന്ന സ്കോറിന് മുഗുരുസയെ തോല്‍പ്പിച്ചു. ഇതാദ്യമായാണ് ലോക 47-ാം സ്ഥാനക്കാരി അലിസണ് പത്താം റാങ്കിനുള്ളിലെ ഒരു താരത്തെ തോല്‍പ്പിക്കുന്നത്.
മുഗുരസയുടെ പുറത്താകലോടെ സിമോണ ഹാലപ്, കരോളിന പ്ലിസ്കോവ എന്നവര്‍ മാത്രമാണ് ടോപ് സീഡുകളില്‍ അടുത്തറൗണ്ടിലേക്ക് പ്രവേശിച്ചവര്‍. നേരത്തെ മരിയ ഷറപ്പോവ ആദ്യ റൗണ്ടില്‍തന്നെ തോറ്റു പുറത്തായിരുന്നു. ഫ്രഞ്ച് ഓപ്പണ്‍ ചാപ്യമ്പ്യന് ഹാലപ് 7-5, 6-0 എന്ന സ്കോറിന് ചൈനീസ് താരം ഷെങ് സായ്സായിയെയാണ് തോല്‍പ്പിച്ചത്.
പുരുഷ വിഭാഗത്തില്‍ കഴിഞ്ഞവര്‍ഷത്തെ റണ്ണറപ്പ് മരിന് സിലിച്ച് അര്‍ജന്റീനയുടെ ഗ്വയ്ഡോ പെല്ലയോട് തോറ്റ് പുറത്തായി. അര്‍ജന്റീനയുടെ ഡെല്‍ പോട്രോയും അടുത്ത റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. 6-5, 6-1, 6-2 എന്ന സ്കോറിന് ഫ്രാന്‍സിന്റെ ബിനോയിറ്റ് പാരിയെയാണ് ഡെല്‍ പോട്രോ തോല്‍പ്പിച്ചത്.