Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിയാമി ഓപ്പണ്‍ ടെന്നിസ്: ക്വാര്‍ട്ടറിലേക്ക് കുതിച്ച് റോജര്‍ ഫെഡറര്‍,സെമി ഉറപ്പിച്ച് കരോളിന

മിയാമി: മിയാമി ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നാലാം കിരീടം ലക്ഷ്യമിടുന്ന റോജര്‍ ഫെഡററുടെ കുതിപ്പ് തുടരുന്നു. പ്രീ ക്വാര്‍ട്ടറില്‍ റഷ്യയുടെ ഡാനില്‍ മെദവ്‌ദേവിനെ തകര്‍ത്ത ഫെഡറര്‍ ക്വാര്‍ട്ടര്‍ യോഗ്യത സ്വന്തമാക്കി. ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരനായ ഫെഡറര്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്. ഒരു മണിക്കൂറും മൂന്ന് മിനുട്ടും നീണ്ട മത്സരത്തില്‍ ആദ്യ സെറ്റ് 6-4നും രണ്ടാം സെറ്റ് 6-2നുമാണ് ഫെഡറര്‍ നേടിയത്. ഒരു ഘട്ടത്തില്‍ പോലും ഫെഡറര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ മെദവ്‌ദേവിനായില്ല.

നിലവിലെ മിയാമി ഓപ്പണ്‍ ജേതാവായ ജോണ്‍ ഇസ്‌നര്‍ തുടര്‍ച്ചയായ രണ്ടാം കിരീട പ്രതീക്ഷ നിലനിര്‍ത്തി. ക്വാര്‍ട്ടറില്‍സ്‌പെയിനിന്റെ 25ാം റാങ്കുകാരന്‍ റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗ്യൂട്ടിയെ തോല്‍പ്പിച്ച ഇസ്‌നര്‍ സെമിയിലേക്ക് ടിക്കറ്റെടുത്തു. നൊവാക് ജോക്കോവിച്ചിന് പുറത്തേക്കുള്ള വഴിതുറന്ന ബൗറ്റിസ്റ്റയെ ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഇസ്‌നര്‍ പരാജയപ്പെടുത്തിയത്. ഒരു മണിക്കൂറും 48 മിനുട്ടും നീണ്ട മത്സരത്തില്‍ രണ്ട് സെറ്റും ടൈ ബ്രേക്കറിലേക്ക് നീണ്ടു. ഇരു സെറ്റിലും 7-6,7-6 എന്ന സ്‌കോറിന് ജയം ഇസ്‌നര്‍ക്കൊപ്പം നിന്നു.

rogerfederer

കാനഡയുടെ ഫെലിക്സ് ഔഗര്‍ അലിസിമിയും സെമി ഫൈനല്‍ യോഗ്യത നേടി. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ കോര്‍ണ കോറിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. ഒരു മണിക്കൂറും 50 മിനുട്ടും നീണ്ട മത്സരത്തിലെ ആദ്യ സെറ്റ് ടൈ ബ്രേക്കറിനൊടുവില്‍ 7-6ന് ഫെലിക്സ് സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് 6-2ന് അനായാസമായി ജയിച്ചു.

വനിതാ സിംഗിള്‍സില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ സൂപ്പര്‍ താരം കരോളിന പ്ലിസ്‌ക്കോവ സെമി ഫൈനലില്‍ കടന്നു.ലോക റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തുള്ള കരോളിന നാട്ടുകാരിയായ മാര്‍ക്കേറ്റ വണ്ടറൗസോവയെയാണ് പരാജയപ്പെടുത്തിയത്. ഒരു മണിക്കൂറും 21 മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവില്‍ 6-3,6-4 എന്ന സ്‌കോറിനാണ് പ്ലിസ്‌ക്കോവയുടെ ജയം. അമേരിക്കയുടെ സ്ലൊവാനി സ്റ്റീഫന്‍സാണ് നിലവിലെ വനിതാ സിംഗിള്‍സ് ജേതാവ്.

Story first published: Thursday, March 28, 2019, 15:00 [IST]
Other articles published on Mar 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+