ഷാങ്ഹായ്: ഷാങ്ഹായ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റ് കിരീടം ഡാനില്‍ മെദവ്ദേവിന്. ഫൈനലില്‍ ലോക ആറാം നമ്പര്‍ താരം ജര്‍മനിയുടെ അലക്സാണ്ടര്‍ സെറേവിനെയാണ് മെദവ്ദേവ് പരാജയപ്പെടുത്തിയത്. ഒരു മണിക്കൂറും 14 മിനുട്ടും നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലോക നാലാം നമ്പര്‍ താരം കിരീടം ചൂടിയത്. അട്ടിമറികള്‍ നിരവധി തവണ കണ്ട മത്സരത്തില്‍ അനായാസമായാണ് മെദവ്ദേവ് കിരീടം ഉയര്‍ത്തിയത്. സ്കോര്‍ 6-4,6-1.23കാരനായ മെദവ്ദേവിന്റ കരിയറിലെ ഏഴാം കിരീടമാണിത്. ഇത്തവണത്തെ യുഎസ് ഓപ്പണിലെ റണ്ണേഴ്സപ്പാണ് മെദവ്ദേവ്.
റഷ്യയുടെ മെദവ്്ദേവ് ഏഴാം നമ്പര്‍ താരമായ ഗ്രീസിന്റെ സ്റ്റിഫാനോസ് ടിറ്റ്സിപാസിനെ സെമിയില്‍ തോല്‍പ്പിച്ചാണ് ഫൈനല്‍ ടിക്കറ്റെടുത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മെദവ്ദേവിന്റെ ജയം. ആദ്യ സെറ്റ് ടൈ ബ്രേക്കറിനൊടുവില്‍ 7-6ന് മെദവ്്ദേവ് സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് 7-5നും താരം പിടിച്ചെടുത്തു.
ജപ്പാനീസ് ഗ്രാന്റ്പ്രീ: ഹാമില്‍ട്ടനെ മറികടന്ന് ബോത്താസിന് കിരീടം
അതേ സമയം സെറേവ് 13ാം നമ്പര്‍ താരം ഇറ്റലിയുടെ മാറ്റിയോ ബെറേറ്റിനിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്. ഒരു മണിക്കൂറും എട്ട് മിനുട്ടും മത്സരം നീണ്ടു. സ്കോര്‍ 6-3,6-4. റോജര്‍ ഫെഡററെ ക്വാര്‍ട്ടറില്‍ അട്ടിമറിച്ചായിരുന്നു സെറേവ് സെമിയില്‍ കടന്നത്.