റിയോ ഡി ജനീറോ: ടെന്നീസ് ലോകത്ത് ചരിത്രം സൃഷ്ടിച്ച സാനിയ മിര്‍സയും മാര്‍ട്ടിന ഹിഗ്വിസും വേര്‍പിരിഞ്ഞതിന്റെ രഹസ്യം വെളിപ്പെടുത്തി മാര്‍ട്ടിന ഹിഗ്വിസ്. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള സ്വിറ്റ്‌സര്‍ലണ്ടിന്റെ ടെന്നീസ് മാര്‍ട്ടിന ഹിഗ്വിസാണ് ഡബിള്‍സിലെ സഹകളിക്കാരിയുമായി പിരിയുന്നതിനുണ്ടായ കാരണം ഇന്‍സ്റ്റഗ്രാമില്‍ വെളിപ്പെടുത്തിയത്.
Read also: ജോലി വിചിത്രം, ശമ്പളമോ ഞെട്ടിക്കുന്നതും
അടുത്തിടെയുണ്ടായ മോശം പ്രകടനം മൂലമാണ് വേര്‍പിരിഞ്ഞതെന്നാണ് ഹിഗ്വിസിന്റെ പക്ഷം. ഔദ്യോഗിക ഇന്‍സ്‌റഅറഗ്രാം അക്കൗണ്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. വേര്‍പിരിഞ്ഞതായി പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാനിയയും സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസം ഇരുവരും ചേര്‍ന്ന് കളിച്ച മത്സരത്തില്‍ നേരിട്ട പരാജയമാണ് ഈ തീരുമാനത്തിന് പിന്നിലുള്ളതെന്നാണ് വെളിപ്പെടുത്തല്‍.

ഡബിള്‍സില്‍ മറ്റ് താരത്തെ കണ്ടെത്തി കളിക്കാനുള്ളത് തീര്‍ത്തും പ്രൊഫഷണലായ തീരുമാനമാണെന്നും വ്യക്തിബന്ധത്തെ ബാധിക്കുന്നതല്ലെന്നും ഇരുവരും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഒക്ടോബറില്‍ സിങ്കപ്പൂരില്‍ നടക്കുന്ന വനിതാ ടെന്നീസ് അസോസിയേഷന്റെ മത്സരത്തില്‍ ഒരുമിച്ച് കളിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു. ഹിഗ്വിസ് അമേരിക്കയുടെ കോകോ വാന്‍ഡവേഗിനൊപ്പവും സാനിയ ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്ട്രിക്കോവയ്‌ക്കൊപ്പവുമാണ് ഇപ്പോള്‍ കളിക്കുന്നത്. സാനിയ ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു
വനികളുടെ ഡബിള്‍സില്‍ മൂന്ന് ഗ്രാന്‍സ്ലാം കിരീടങ്ങളുള്‍പ്പെടെ എട്ട് കിരീടങ്ങളിഞ്ഞ താരങ്ങളുടെ വേര്‍പിരിയല്‍ ടെന്നീസ് ലോകത്തിന് സമ്മാനിക്കുന്ന നഷ്ടം ചെറുതൊന്നുമല്ല. 2015ല്‍ മൂന്ന് മത്സരങ്ങളില്‍ ഒരുമിച്ച് കിരീടമണിഞ്ഞതോടെയായിരുന്നു സാനിയ- ഹിഗ്വിസ് കൂട്ടുകെട്ടിന്റെ ആരംഭം. വിംബിള്‍ഡണിലെ സഹകളിക്കാരിയായിരുന്ന ഹിഗ്വിസിനൊപ്പമായിരുന്നു സാനിയ ആദ്യ ഗ്രാന്‍സ്ലാം കിരീടമണിഞ്ഞതും. 2015ലെ യുഎസ് ഓപ്പണിലും സഖ്യം വിജയക്കൊടി പാറിച്ചു. ഈ വര്‍ഷത്തെ ആസ്‌ട്രേലിയന്‍ ഓപ്പണിലും വനികകളുടെ ഡബിള്‍സില്‍ സാനിയ- ഹിഗ്വിസ് സഖ്യമാണ് വിജയം കുറിച്ചത്.