For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രാന്‍സിനെ വീഴ്ത്തി ക്രൊയേഷ്യ ഡേവിസ് കപ്പ് ടെന്നീസ് കിരീടം സ്വന്തമാക്കി

പാരീസ്: ഡേവിസ് കപ്പ് ടെന്നീസ് കിരീടം ക്രൊയേഷ്യയ്ക്ക്. ഫൈനലില്‍ ഫ്രാന്‍സിനെ 3-1 എന്ന നിലയില്‍ തോല്‍പ്പിച്ചാണ് ക്രൊയേഷ്യ കിരീടത്തില്‍ മുത്തമിട്ടത്. നിര്‍ണായക മത്സരത്തില്‍ മരിന്‍ സിലിച്ച് ഫ്രാന്‍സിന്റെ ലൂക്കാസ് പൗലിയെ 7-6(3), 6-3, 6-3 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. ലോക ഏഴാം നമ്പര്‍ താരം നിലവാരത്തനിമയുള്ള പ്രകടനത്തിലൂടെയാണ് രാജ്യത്തെ ഡേവിസ് കപ്പ് ചാമ്പ്യന്മാരാക്കിയത്.

മത്സരത്തില്‍ ഒരു ബ്രേക്ക് പോയന്റുപോലും നേടാന്‍ പൗലിക്ക് കഴിഞ്ഞില്ല. സ്വന്തം ആരാധകരുടെ പരിപൂര്‍ണ പിന്തുണയോടെ കളിച്ച പൗലിക്ക് സിലിച്ചിന്റെ പരിചയസമ്പന്നതയ്‌ക്കൊപ്പമെത്താന്‍ കഴിയാതിരുന്നതോടെ കിരീടം കൈവിടുകയായിരുന്നു. ക്രൊയേഷ്യന്‍ പ്രസിഡന്റ് കളികാണാന്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. ലോക ചാമ്പ്യന്മാരായതില്‍ അതിയായ സന്തോഷമുണ്ടെന്ന് മത്സരശേഷം സിലിച്ച് പറഞ്ഞു.

photo

പരമ്പരാഗത ശൈലിയിലുള്ള ടൂര്‍ണമെന്റിന്റെ അവസാന കിരീട ജേതാക്കളാണ് ക്രൊയേഷ്യ. അടുത്തതവണമുതല്‍ ടൂര്‍ണമെന്റിന്റെ മത്സരക്രമമുള്‍പ്പെടെ അഴിച്ചുപണിയും. അടുത്ത നവംബര്‍ മുതല്‍ 18 ടീമുകള്‍ ലോകകപ്പ് മാതൃകയിലാകും ഡേവിസ് കപ്പിനായി ഏറ്റുമുട്ടുക. അതുകൊണ്ടുതന്നെ 118 വര്‍ഷത്തെ പരമ്പരാഗത ശൈലിയിലുള്ള ഒടുവിലത്തെ കിരീട ജേതാക്കളെന്ന നിലയില്‍ ക്രൊയേഷ്യ ചരിത്രത്തില്‍ ഇടം പിടിക്കും.

Story first published: Monday, November 26, 2018, 14:53 [IST]
Other articles published on Nov 26, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+