Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്: മരിയ ഷറപ്പോവയ്ക്ക് നഷ്ടം ഒളിംപിക്‌സും

മോസ്‌കോ: റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് റിയോ ഒളിംപിക്‌സും നഷ്ടമാകും. മരുന്നടി വിവാദത്തെ തുടര്‍ന്ന് സെപ്തംബര്‍ വരെ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ വിലക്ക് നേരിടുന്ന താരത്തിന് ഇത്തവണ ഒളിംപിക്‌സില്‍ സാന്നിദ്ധ്യമറിയിക്കാനാവില്ല. ഷറപ്പോവയുടെ അപ്പീല്‍ പരിഗണിക്കുന്നത് ആര്‍ബിട്രേഷന്‍ കോടി നീട്ടിവച്ചതോടെയാണിത്.

ജനുവരിയില്‍ 29കാരിയായ ഷറപ്പോവയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ മെലഡോണിയത്തിന്റെ അളവ് കണ്ടെത്തിയിരുന്നു. ജൂലൈ 18ന് ഷറപ്പോവയുടെ കേസില്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്ട്‌സ് വാദം കേള്‍ക്കുമെന്നാണ് കരുതിയിരുന്നത് ഇതാണ് സെപ്തംബര്‍ 16 ലേക്ക് മാറ്റിയത്. റിയോ ഒളിംപിക്‌സിനുള്ള അന്തിമ ടീമിനെ ഇതികനം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞതോടെയാണ് ഷറപ്പോവയുടെ ഒളിംപിക്‌സ് പ്രതീക്ഷകള്‍ മങ്ങുന്നത്.

mariasharappova

രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഷനിലുള്ള ഷറപ്പോവ ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മത്സരങ്ങള്‍ക്കിടെയാണ് മരുന്നടിച്ചതായി കണ്ടെത്തിയത്. അഞ്ച് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ ഷറപ്പോവ ഹൃദ്രോഗത്തെ തുടര്‍ന്ന് 2006 മുതല്‍ മെല്‍ഡോണിയം ഉപയോഗിച്ചുവരുന്നതാണെന്നും വ്യക്തമാക്കിയിരുന്നു. 2016ല്‍ നിരോധിച്ച മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടതായിരുന്നു മെല്‍ഡോണിയം. ഇക്കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു ഷറപ്പോവ അപ്പീല്‍ സമര്‍പ്പിച്ചത്. വിലക്ക് നീക്കിയില്ലെങ്കില്‍ 2018ല്‍ പാരീസില്‍ നടക്കുന്ന മത്സരത്തിനായിരിക്കും ഷറപ്പോവയ്ക്ക് കോര്‍ട്ടിലിറങ്ങാന്‍ സാധിക്കുക.

Story first published: Monday, July 11, 2016, 17:22 [IST]
Other articles published on Jul 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+