Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതുവര്‍ഷത്തില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച് മരിയ ഷറപ്പോവ

ദുബായ്: ടെന്നീസ് താരം മരിയ ഷറപ്പോവ സജീവ ടെന്നീസിലേക്ക് തിരിച്ചെത്തുന്നു. ദീര്‍ഘനാളായി കളിത്തിന് പുറത്തുള്ള റഷ്യന്‍ സുന്ദരി ബ്രിസ്‌ബേന്‍ ഇന്റര്‍നാഷണലിലൂടെയാണ് മടങ്ങിയെത്തുന്നത്. ക്യൂന്‍സ്ലാന്‍ഡ് ടെന്നീസ് സെന്ററില്‍ ജനുവരി 6 മുതല്‍ 12വരെയാണ് ടൂര്‍ണമെന്റ് നടക്കുക. കഴിഞ്ഞ ഓഗസ്തില്‍ യുഎസ് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്തായശേഷം ഷറപ്പോവ കളിക്കളത്തിലിറങ്ങിയിട്ടില്ല.

ചുമലിന് പരിക്കേറ്റ് വിശ്രമത്തിലായതോടെ താരം നിലവില്‍ ലോക റാങ്കിങ്ങില്‍ 133-ാം സ്ഥാനത്താണ്. ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി, നവോമി ഒസാക്ക, കരോലിന പ്ലിസ്‌കോവ തുടങ്ങിയ കളിക്കാര്‍ ബ്രസ്‌ബെന്‍ ഓപ്പണില്‍ കളിക്കാനിറങ്ങുന്നുണ്ട്. കഠിനമായ അവസാന സീസണിനുശേഷം പുതിയ തുടക്കത്തിനായാണ് ഇറങ്ങുന്നതെന്ന് തിരിച്ചുവരവിനെക്കുറിച്ച് ഷറപ്പോവ പ്രതികരിച്ചു.

maria-sharapova

കയറ്റിറക്കങ്ങള്‍ ഒട്ടേറെ ഉണ്ടായിട്ടുണ്ട്. കളിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. എന്നാല്‍, ചുമലുകള്‍ വഴങ്ങുന്നില്ല. നിലവില്‍ ശാരീരികക്ഷമത വീണ്ടെടുത്തിട്ടുണ്ട്. മികച്ച പ്രകടനം കാവ്ചവെക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രായത്തിലും തനിക്കതിന് കഴിയുമെന്ന് തോന്നുന്നത് നല്ല കാര്യമാണെന്നും മുപ്പത്തിരണ്ടുകാരിയായ ഷറപ്പോവ വ്യക്തമാക്കി. ഇനിയും ഏറെനാള്‍ കളത്തില്‍ തുടരാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു. എത്രനാള്‍ തന്റെ ശരീരവും ചുമലുകളും തനിക്ക് വഴങ്ങുന്നുവോ അത്രയും കാലം കളിക്കുമെന്നും ഷറപ്പോവ പറഞ്ഞു. 2008ല്‍ ഷറപ്പോവ മെല്‍ബണ്‍ പാര്‍ക്കില്‍ ജേത്രിയായിരുന്നു.

Story first published: Wednesday, January 1, 2020, 16:58 [IST]
Other articles published on Jan 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+