മരുന്നടി വിവാദം; ഷറപ്പോവയ്ക്ക് സ്‌പോണ്‍സറുടെ പിന്തുണ
ലണ്ടന്‍: ഉത്തേജക മരുന്ന് പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ടെന്നീസിലെ ഗ്ലാമര്‍ താരം മരിയ ഷറപ്പോവയുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് പ്രമുഖ കമ്പനികള്‍ ഒഴിവക്കാക്കിക്കൊണ്ടിരിക്കെ ഷറപ്പോവയ്ക്ക് പിന്തുണയുമായി 'ഹെഡ്' രംഗത്തെത്തി. ഷറപ്പോവയുടെ ടെന്നീസ് റാക്കറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്നത് ഹെഡ് ആണ്.
ഷറപ്പോവയുടെ തുറന്നുപറച്ചില്‍ അവരുടെ വിശ്വാസ്യത തെളിയിക്കുന്നുണ്ടെന്നും നിരോധിത മരുന്നാണെന്ന് അറിയാതെയാണ് അവര്‍ മെലഡോണിയം ഉപയോഗിച്ചതെന്നും കമ്പനി ചീഫ് എക്‌സിക്യുട്ടീവ് ജോണ്‍ എലിയാഷ് വ്യക്തമാക്കി. കളിക്കളത്തിലെ അധിക പ്രകടനം ലഭിക്കാന്‍ മെലഡോണിയം 10,00 മൈക്രോ ഗ്രാമിനും ത്തിനും 2,000 മൈക്രോ ഗ്രാമിനും ഇടയിലുള്ള ഡോസേജില്‍ കഴിക്കണം. എന്നാല്‍ ഷറപ്പോവ ചെറിയതോതില്‍ മാത്രമാണ് അത് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്.

താന്‍ 10 വര്‍ഷത്തോളമായി കഴിക്കുന്ന മരുന്നില്‍ മെലഡോണിയം അടങ്ങിയിട്ടുണ്ടെന്നോ അത് വാഡ നിരോധിച്ചതാണെന്നോ ഷറപ്പോവയ്ക്ക് അറിയുമായിരുന്നില്ല. അവര്‍ കളിക്കളത്തില്‍ ഉത്തേജകമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് കമ്പനി കരുതുന്നില്ലെന്നും ഷറപ്പോവയ്ക്ക് എല്ലാവിധ പിന്തുണയുമുണ്ടെന്നും ജോണ്‍ എലിയാഷ് പറഞ്ഞു.
മരിയ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി വെളിപ്പെടുത്തിയതിന് പിന്നാലെ സ്‌പോണ്‍സര്‍മാരായ നൈക്കി, പോര്‍ഷെ തുടങ്ങിയവര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്മാറിയിരുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതിലൂടെ മരിയയ്ക്ക് വന്നുചേരുന്നത്. ഷറപ്പോവയെ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ മത്സരങ്ങളില്‍ നിന്നും വിലക്കിയിട്ടുമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications