Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപണ്‍ കിരീടം ഷറപ്പോവയ്ക്ക്

പാരിസ്: മൂന്നു വര്‍ഷത്തിനിടെ രണ്ടാം തവണയും മരിയ ഷറപ്പോവയ്ക്ക് രണ്ടാം ഫ്രഞ്ച് ഓപണ്‍ കിരീടം. നാലാം സീഡായ സിമോണ ഹാലെപിനെ 6-4, 6-7, 6-4 എന്ന സ്‌കോറില്‍ മറികടന്നാണ് റഷ്യന്‍ താരം റോളണ്ട് ഗാരോസിന്റെ റാണിയായത്. ഞായറാഴ്ച നടക്കുന്ന പുരുഷ വിഭാഗം ഫൈനലില്‍ റാഫേല്‍ നദാലും നോവാക് ജൊകോവിക്കും ഏറ്റുമുട്ടും.. വനിതാ വിഭാഗം കിരീടം നേടിയ ഷറപ്പോവയെ കുറിച്ച് ചില കാര്യങ്ങള്‍.

ജനനം

ജനനം

1987 ഏപ്രില്‍ 18ന് റഷ്യയിലാണ് ജനിച്ചത്. പക്ഷേ, ഇപ്പോള്‍ താമസം അമേരിക്കയിലെ ഫ്‌ളോറിഡയിലാണ്.

 കരിയര്‍ നേട്ടം

കരിയര്‍ നേട്ടം

ഇതുവരെ 52 ഡബ്ല്യുടിഎ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ അഞ്ചെണ്ണം ഗ്രാന്‍സ്ലാം കിരീടങ്ങളാണ്.

 വഴിത്തിരിവ്

വഴിത്തിരിവ്


17ാം വയസ്സിലാണ് ഷറപ്പോവയുടെ ജീവിതം മാറി മറിയുന്നത്. 2004ല്‍ രണ്ടു തവണ ചാംപ്യനായിരുന്ന സെറീന വില്യംസിനെ അട്ടിമറിച്ചുകൊണ്ട് ഷറപ്പോവ വിംബിള്‍ഡണ്‍ കിരീടം നേടി.

ലോക ഒന്നാം നമ്പര്‍

ലോക ഒന്നാം നമ്പര്‍

2005ല്‍ ലോക ഒന്നാം നമ്പര്‍ താരമായി. 2006ല്‍ യുഎസ് ഓപ്പണും 2008ല്‍ ആസ്‌ത്രേലിയന്‍ കിരീടവും നേടി.

പരിക്ക് വില്ലനാകുന്നു

പരിക്ക് വില്ലനാകുന്നു

തോളെല്ലിനേറ്റ പരിക്കുമൂലം സജീവ കളിയില്‍ നിന്നും ഒരു വര്‍ഷത്തിലധികം വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. 2009 മെയിലായിരുന്നു രണ്ടാം വരവ്. 2011 ആകുമ്പോഴേക്കും വീണ്ടും ലോകത്തെ ഏറ്റവും മികച്ച പത്ത് താരങ്ങളിലൊരാളായി.

വീണ്ടും കിരീടം

വീണ്ടും കിരീടം

എല്ലാവരും എഴുതി തള്ളിയ ഷറപ്പോവ 2012ല്‍ ഫ്രഞ്ച് ഓപണ്‍ കിരീടം നേടി എല്ലാവരെയും വിസ്മയിപ്പിച്ചു. ലണ്ടന്‍ ഒളിംപിക്‌സില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു.

ഗ്ലാമര്‍ താരം

ഗ്ലാമര്‍ താരം

സുന്ദരിയായ ഷറപ്പോവ സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേട്ടഡ് വീക്കിലിയുടെ സ്വിമ്മിങ് സ്യൂട്ട് മോഡലായി പോസ് ചെയ്തു.. നൈക്ക്, പ്രിന്‍സ്, കാനോണ്‍ തുടങ്ങിയ കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡറായും തിളങ്ങി.

Story first published: Sunday, June 8, 2014, 8:12 [IST]
Other articles published on Jun 8, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+