For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ജയത്തോടെ തിരിച്ചുവരവ് ആഘോഷിച്ച് ഷറപ്പോവ... ആദ്യറൗണ്ട് അനായാസം

2016ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിനു ശേഷം താരത്തിന്റെ ആദ്യ ടൂര്‍ണമെന്റാണിത്

By Manu

മെല്‍ബണ്‍: വിലക്കിനു ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണിലേക്കുള്ള തിരിച്ചുവരവ് തകര്‍പ്പന്‍ ജയത്തോടെയാണ് റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവ ആഘോഷിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ ആദ്യറൗണ്ടില്‍ ഷറപ്പോവ അനായാസ ജയം കൊയ്തു. ലോക റാങ്കിങില്‍ 47ാം സ്ഥാനത്തുള്ള ജര്‍മനിയുടെ തത്യാന മരിയയെ നേരിട്ടുള്ള സെറ്റുകള്‍ക്കു റഷ്യന്‍ താരം തുരത്തുകയായിരുന്നു. മാര്‍ഗരറ്റ് കോര്‍ട്ട് അരീനയില്‍ നടന്ന കളിയില്‍ 6-1, 6-4നായിരുന്നു അഞ്ചു തവണ ഗ്രാന്റ്സ്ലാം ജേതാവായ ഷറപ്പോവയുടെ വിജയം.

1

2016ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു 15 മാസത്തെ വിലക്ക് നേരിട്ട ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ആദ്യ മല്‍സരമാണ് ഷറപ്പോവ കളിച്ചത്. രണ്ടു വര്‍ഷങ്ങളായി ഇവിടെ കളിച്ചിട്ട്. അതുകൊണ്ടു തന്നെ ഓരോ നിമിഷവും ശരിക്കും ആസ്വദിക്കുകയാണെന്ന് മല്‍സരശേഷം ഷറപ്പോവ പ്രതികരിച്ചു. നിലവില്‍ ലോക റാങ്കിങില്‍ 48ാമതുള്ള ഷറപ്പോവ 2008ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടിയിരുന്നു.

2

വനിതാ വിഭാഗത്തിലെ മറ്റു മല്‍സരങ്ങളില്‍ ബ്രിട്ടന്റെ ജൊഹാന കോന്റ, ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍ എന്നിവരും വിജയവുമായി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അമേരിക്കയുടെ മാഡിസണ്‍ ബ്രെംഗിളിനെയാണ് കോന്റ 6-3, 6-1ന് തോല്‍പ്പിച്ചത്. കെര്‍ബര്‍ നാട്ടുകാരിയായ അന്ന ലെന ഫ്രീസാമിനെ 6-0, 6-4ന് നിഷ്പ്രഭയാക്കുകയായിരുന്നു.

പുരുഷ സിംഗിള്‍സിലെ പ്രധാന മല്‍സരങ്ങളില്‍ സ്ലൊവാക്യയുടെ ലൂക്കാസ് ലാക്കോ 5-7, 7-5, 6-4, 7-6ന് മിലോസ് റവോനിക്കിനെയും ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിന്‍ 6-7, 6-3, 6-2, 6-4ന് മത്യാസ് ബാഷിങ്ങറെയും സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോ 6-1, 7-5, 7-5ന് നാട്ടുകാരനായ റിച്ചാര്‍ഡ് ബൗറ്റിസ്റ്റ അഗ്യൂട്ടിനെയും തോല്‍പ്പിച്ച് രണ്ടാംറൗണ്ടില്‍ കടന്നു.

Story first published: Tuesday, January 16, 2018, 10:48 [IST]
Other articles published on Jan 16, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+