വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം മാനവ് വികാഷ് താക്കര്‍ യൂത്ത് ഒളിമ്പിക്‌സിന് യോഗ്യതനേടി

ദില്ലി: ഇന്ത്യയുടെ മാനവ് വികാഷ് താക്കര്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടക്കാനിരിക്കുന്ന യൂത്ത് ഒളിമ്പിക്‌സിന് യോഗ്യതനേടി. ക്വാളിഫൈയിങ് മത്സരത്തില്‍ സിങ്കപ്പൂരിന്റെ ഷാവോ ജോഷ് ചുവായെ 4-0 എന്ന മാര്‍ജിനില്‍ മറികടന്നാണ് ഇന്ത്യന്‍താരം യോഗ്യത നേടിയത്. സ്‌കോര്‍ 11-4, 11-7, 11-2, 11-9.

ലോക ജൂനിയര്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ താരത്തിനെതിരെ കാര്യമായി ചെറുത്തുനില്‍പ് നടത്താന്‍ സിങ്കപ്പൂര്‍ യുവതാരത്തിന് കഴിഞ്ഞില്ല. ക്വാര്‍ട്ടറില്‍ പനാമ താരത്തെയും, സെമിയില്‍ ജോര്‍ദാന്റെ ഖാലിദ് ഖാദറിനെയും 4-0ത്തിന് മുട്ടുകുത്തിച്ചാണ് മാനവ് ഫൈനലിലും പിന്നീട് ഒളിമ്പിക്‌സിനും ടിക്കറ്റുമെടുത്തത്.

manavvikashthakkar


യൂത്ത് ഒളിമ്പിക്‌സിന് യോഗ്യത നേടിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് മാനവ് പറഞ്ഞു. ഇറ്റാലിയന്‍ കോച്ച് മാസ്സിമോ കൊസ്റ്റാന്റിനിയുടെ ശിക്ഷണത്തിലാണ് ഇന്ത്യന്‍ ജൂനിയര്‍ ടീം യോഗ്യാതാ മത്സരങ്ങള്‍ക്കിറങ്ങിയത്. അതേസമയം, വനിതാതാരം അര്‍ച്ചനാ ഗിരീഷ് കമ്മത്തിന് യോഗ്യത നേടാനായില്ല. ക്വാര്‍ട്ടറില്‍ ഹംഗേറിയന്‍താരത്തോട് 3-4ന് തോല്‍വി വഴങ്ങി പുറത്താവുകയായിരുന്നു. സെമിയിലെത്താനുള്ള മികച്ച അവസരം അവസാന നിമിഷത്തില്‍ അര്‍ച്ചന നഷ്ടപ്പെടുത്തുകയായിരുന്നു.

Story first published: Wednesday, May 9, 2018, 15:45 [IST]
Other articles published on May 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X