വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ട് മാച്ച് പോയന്റുകള്‍ രക്ഷിച്ചെടുത്ത റോജര്‍ ഫെഡറര്‍ മാഡ്രിഡ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍

മാഡ്രിഡ്: തോല്‍വിയുടെ വക്കത്തുനിന്നും ശക്തമായി തിരിച്ചെത്തിയ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമന്റിന്റെ ക്വാര്‍ട്ടറിലെത്തി. രണ്ടുതവണ മാച്ച് പോയന്റ് രക്ഷിച്ചെടുത്താണ് ഗെയില്‍ മോണ്‍ഫില്‍സിനെ 6-0, 4-6, 7-6 എന്ന സ്‌കോറിന് സ്വിസ് താരം തോല്‍പ്പിച്ചത്. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ക്ലേ കോര്‍ട്ടില്‍ തിരിച്ചെത്തിയ ഫെഡററുടെ രണ്ടാം വിജയമാണിത്.

അഫ്രീഡി പറഞ്ഞത് സത്യം... അവര്‍ പലവട്ടം ആക്രമിക്കാന്‍ ശ്രമിച്ചു!! സാക്ഷിയെന്ന് അക്തര്‍അഫ്രീഡി പറഞ്ഞത് സത്യം... അവര്‍ പലവട്ടം ആക്രമിക്കാന്‍ ശ്രമിച്ചു!! സാക്ഷിയെന്ന് അക്തര്‍

ജയത്തോടെ കരിയറില്‍ 1200 മത്സരവിജയമെന്ന നാഴികക്കല്ലും ഫെഡറര്‍ പിന്നിട്ടു. മൂന്നാം സെറ്റില്‍ 1-4ന് പിന്നില്‍ നിന്നശേഷമായിരുന്നു ഫെഡററുടെ തിരിച്ചുവരവ്. കഠിനമായ മത്സരമാണ് ഫ്രഞ്ച് താരത്തില്‍ നിന്നും നേരിടേണ്ടിവന്നതെന്ന് മത്സരശേഷം ഫെഡറര്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ താരം ഡൊമനിക് തീം ആണ് ഫെഡററുടെ അടുത്ത എതിരാളി.

rogerfederer

സെര്‍ബിയന്‍ താരം നൊവക് ദ്യോക്കോവിച്ചും അവസാന എട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്. ജെര്‍മി ചാര്‍ഡിയെ 6-1, 7-6ന് ദ്യോക്കോവിച്ച് കീഴടക്കി. നിലവിലെ ചാമ്പ്യന്‍ അലക്‌സാണ്ടര്‍ സ്വെരേവ് ഹുബര്‍ട്ട് ഹര്‍ക്കേസിനെ 3-6, 6-4, 6-4 എന്ന സ്‌കോറിനും വീഴ്ത്തി ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. റാഫേല്‍ നദാല്‍ ഫ്രാന്‍സിസ് തിയാഫോയിയെ 6-3, 6-4 എന്ന സ്‌കോറിനും തോല്‍പ്പിച്ചു.

വനിതാ വിഭാഗത്തില്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ നവോമി ഒസാക്കയ്ക്ക് കാലിടറി. സ്വിസ് താരം ബെലിന്‍ഡ ബെന്‍സിക് 3-6, 6-2, 7-5 എന്ന സ്‌കോറിനായിരുന്നു ബെലിന്‍ഡയുടെ ജയം. മാര്‍ച്ചില്‍ ഇന്ത്യന്‍ വെല്‍സിലും ഇതേ താരത്തോട് ഒസാക്ക പരാജയപ്പെട്ടിരുന്നു. അവസാന സെറ്റില്‍ അനാവശ്യ പിഴവുകള്‍ വരുത്തിയതാണ് ഒസാക്കയ്ക്ക് തിരിച്ചടിയായത്.

Story first published: Friday, May 10, 2019, 11:05 [IST]
Other articles published on May 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X