Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ലീ നാ ജേതാവ്

മെല്‍ബണ്‍: ചൈനയുടെ ലീ നായ്ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കന്നിക്കിരീടം. സ്ലോവാക്യയുടെ ഡൊമിനിക്ക സിബുല്‍ക്കോവയെ തോല്‍പിച്ചാണ് ലീ നാ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നടാടെ കപ്പുയര്‍ത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ലീ നായുടെ വിജയം. സ്‌കോര്‍ 7 -6, 6 -0.

ഏഷ്യക്കാരിയായ ആദ്യത്തെ ഗ്രാന്‍സ്ലാം വിജയി എന്ന റെക്കോര്‍ഡ് സ്വന്തമായുള്ള ലീ നാ നേരത്തെ രണ്ട് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണിലെത്തിയെങ്കിലും ഫലം കണ്ടില്ല. 2011, 2013 വര്‍ഷങ്ങളിലാണ് ലീ നാ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലെത്തിയത്.

Li-Na

കഴിഞ്ഞ വര്‍ഷം ബെലാറസിന്റെ വിക്ടോറിയ അസാറങ്കെയായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സിലെ വിജയി. 2011 ല്‍ ക്ലിം ക്ലിസ്റ്റേഴ്‌സിനോട് തോറ്റാണ് ലീ നായ്ക്ക് കിരീടം നഷ്ടമായത്. എന്നാല്‍ തുടക്കത്തിലെ പതര്‍ച്ചകള്‍ ഒഴിവാക്കിയാല്‍ ആധികാരികമായ പ്രകടനത്തോടെയാണ് ഡൊമിനിക്ക സിബുല്‍ക്കോവയെ ലീ നാ കീഴടക്കിയത്.

പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍ സ്വിസ് താരമായ റോജര്‍ ഫെഡററെ തോല്‍പിച്ച് ഫൈനലിലെത്തി. മികച്ച ഫോമിലെന്ന് തോന്നിപ്പിച്ച ഫെഡററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് നദാല്‍ കലാശക്കളിക്ക് യോഗ്യത നേടിയത്. സ്‌കോര്‍ 7-6, 6-3, 6-3.

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരമായ സാനിയ മിര്‍സ ഫൈനലിന് ഇറങ്ങുന്നുണ്ട്. റുമേനിയയുടെ ഹോറിയ ടെകാവുവിനൊപ്പമാണ് സാനിയ ഇത്തവണ മിക്‌സഡ് ഡബിള്‍സ് കളിക്കാനിറങ്ങിയത്.

Story first published: Saturday, January 25, 2014, 16:59 [IST]
Other articles published on Jan 25, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+