വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ത്തു, ഒളിംപിക്‌സില്‍ മെഡലുറപ്പിച്ച് പെയ്‌സ്- ബൊപ്പണ്ണ സഖ്യം

By Sandra

ദില്ലി: ഇന്ത്യന്‍ ടെന്നീസിലെ തിളങ്ങുന്ന താരങ്ങളായ ലിയാണ്ടര്‍ പെയ്‌സും രോഹന്‍ ബൊപ്പണ്ണയും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചത് ഇന്ത്യക്ക് കരുത്താവും. ഒളിംപിക്‌സ് ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളാണ് ഇതോടെ അമര്‍ന്നത്.

Read also: 12 വയസ്സുകാരിയെ പട്ടിണിക്കിട്ട് കൈ തല്ലിയൊടിച്ചു, അമ്മയ്ക്ക് കോടതി വിധിച്ച ശിക്ഷയിങ്ങനെ...

അഖിലേന്ത്യാ ടെന്നിസ് അസോസിയേഷനാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി അറിയിച്ചത്. താരങ്ങള്‍ തമ്മിലുള്ള തര്‍ക്കം മൂലം ലണ്ടന്‍ ഒളിംപികിസില്‍ ഇന്ത്യക്ക് നേരിടേണ്ടി വന്ന മെഡല്‍ നഷ്ടം റിയോയില്‍ ആവര്‍ത്തിക്കില്ലെന്നാണ് ഇന്ത്യന്‍ ടെന്നീസ് അസോസിയേഷന്റെ ഉറച്ച പ്രതീക്ഷ. പുരുഷ ഡബിള്‍സില്‍ പെയ്‌സും ബൊപ്പണ്ണയും കോര്‍ട്ടിലിറങ്ങുമ്പോള്‍ ലോക ഒന്നാം നമ്പര്‍ ഡബിള്‍സ് താരമായ സാനിയ മിര്‍സയുടെ സാന്നിധ്യം മിക്‌സ്ഡ് ഡബിള്‍സില്‍ മെഡല്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ഒളിംപിക്‌സ് അസോസിയേഷന്‍ കണക്കുകൂട്ടുന്നത്. വനിതകളുടെ ഡബിള്‍സില്‍ സാനിയ- പ്രാര്‍ത്ഥന തോംബാര്‍ സഖ്യമാണ് റിയോയില്‍ മെഡല്‍ വേട്ടക്കിറങ്ങുക.

leanderpaes

ഒളിംപിക്‌സ് യോഗ്യത നേടിയപ്പോള്‍ ലിയാണ്ടര്‍ പെയ്‌സിനൊപ്പം ഡബിള്‍സ് കളിക്കാന്‍ കഴിയില്ലെന്ന് ബൊപ്പണ്ണ പ്രഖ്യാപിച്ചിരുന്നു. ഈ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ഇരവരും ചേര്‍ന്ന് രമ്യമായി പരിഹരിച്ചിട്ടുള്ളത്. തങ്ങളുടെ കളിയിലുള്ള ശൈലീവ്യത്യാസമാണ് ഒരുമിച്ച് കളിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചതിന്റെ പിന്നിലെന്നായിരുന്നു ബൊപ്പണ്ണ ഇതിന് നല്‍കിയ നല്‍കിയ വിശദീകരണം. എന്നാല്‍ രാജ്യത്തിനായി മെഡല്‍നേടുമെന്ന് മനസ്സിലുറച്ച ബൊപ്പണ്ണ നൂറ് ശതമാനവും അതിനായുള്ള പരിശീലനത്തിലാണ്. 2013ല്‍ ഡബിള്‍സില്‍ ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തെത്തിയ ബൊപ്പണ്ണ 2012ലെ ഡേവിസ് കപ്പില്‍ ബ്രസീലിനെതിരെ നേടിയ നിര്‍ണ്ണായക വിജയത്തോടെ ആരാധമനസ്സില്‍ ഇടമുറപ്പിക്കുകയും ചെയ്തു.

Story first published: Saturday, July 30, 2016, 17:32 [IST]
Other articles published on Jul 30, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X