വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലിയാന്‍ഡര്‍ പേസ് വീണ്ടും ഇന്ത്യന്‍ ഡേവിസ് കപ്പ് ടീമില്‍; ഉടക്കുമായി ബോപണ്ണ

By അന്‍വര്‍ സാദത്ത്

ദില്ലി: വെറ്ററന്‍ ടെന്നീസ്താരം ലിയാന്‍ഡര്‍ പേസ് ഇന്ത്യന്‍ ഡേവിസ് കപ്പ് ടീമില്‍ തിരിച്ചെത്തി. ഞായറാഴ്ച പ്രഖ്യാപിച്ച അഞ്ചംഗ ടീമില്‍ ലിയാന്‍ഡറിനൊപ്പം രോഹന്‍ ബോപണ്ണയും ഉള്‍പ്പെട്ടിട്ടുണ്ട്. യൂക്കി ഭാബ്രി, രാംകുമാര്‍ രാമനാഥന്‍, സുമിത് നഗല്‍ എന്നിവരാണ് ടീമില്‍ ഇടംപിടിച്ച മറ്റുള്ളവര്‍. ദിവിജ് ശരണിനെ റിസര്‍വ് താരമായും ഉള്‍പ്പെടുത്തി.

ഓഷ്യാന ഗ്രൂപ്പില്‍ ചൈനയ്‌ക്കെതിരായ മത്സരത്തിലെ ടീമിനെയാണ് പ്രഖ്യാപിച്ചത്. അതേസമയം, മത്സരത്തിനിറങ്ങാത്ത ക്യാപ്റ്റന്‍ മഹേഷ് ഭൂപതി ബോപണ്ണയും പേസും ഒരുമിച്ച് കളിക്കില്ലെന്ന് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. പേസിനൊപ്പം പങ്കാളിയാകുന്നതില്‍ ബോപണ്ണയ്ക്ക് വിമുഖതയുണ്ടെന്നുകാട്ടി ഭൂപതി ടെന്നീസ് അസോസിയേഷന് കത്ത് നല്‍കി.

leander

ബോപണ്ണയ്ക്ക് കളിക്കുകയോ കളിക്കാതിരിക്കുകയോ ചെയ്യാമെന്നും എന്നാല്‍ പേസ് ടീമിലുണ്ടാകുമെന്നുമാണ് അസോസിയേഷന്റെ നിലപാട്. പേസ് ബോപണ്ണയുമായി സംസാരിച്ചാല്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പറ്റുമെന്നും അധികൃതര്‍ പറയുന്നുണ്ട്. എന്നാല്‍, പേസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളായ പേസും ഭൂപതിയും തമ്മിലുള്ള പിണക്കവും വാക്കേറ്റവുമെല്ലാം പരസ്യമാണ്. ഇരുവരും പലപ്പോഴും മാധ്യമങ്ങള്‍ വഴി കൊമ്പുകോര്‍ത്തിരുന്നു. ഇന്ത്യന്‍ ടെന്നീസിന് വഴികാട്ടിയാകേണ്ടുന്ന മുതിര്‍ന്ന താരങ്ങളുടെ തൊഴിത്തില്‍ക്കുത്ത് പലപ്പോഴും മറ്റു കളിക്കാരെയും കാര്യമായി ബാധിച്ചു. ഇവര്‍ക്കിടയിലെ തര്‍ക്കം അപരിഹാര്യമായി തുടരുമ്പോഴാണ് പേസിനെ ഉള്‍പ്പെടുത്തി ഡേവിസ് കപ്പ് ടീം പ്രഖ്യാപനമെത്തിയത്.

രോഹിത് ശര്‍മയ്ക്ക് ബിസിസിഐ 7 കോടി രൂപയുടെ കരാര്‍ നല്‍കിയതെന്തിന്?; വിവാദം മുറുകുന്നുരോഹിത് ശര്‍മയ്ക്ക് ബിസിസിഐ 7 കോടി രൂപയുടെ കരാര്‍ നല്‍കിയതെന്തിന്?; വിവാദം മുറുകുന്നു

</a><br><a class=മാപ്പുതരണം; ഭാര്യയും മകളുമില്ലാതെ ജീവിതമില്ല; പൊട്ടിക്കരഞ്ഞ് മുഹമ്മദ് ഷമി" title="
മാപ്പുതരണം; ഭാര്യയും മകളുമില്ലാതെ ജീവിതമില്ല; പൊട്ടിക്കരഞ്ഞ് മുഹമ്മദ് ഷമി" />
മാപ്പുതരണം; ഭാര്യയും മകളുമില്ലാതെ ജീവിതമില്ല; പൊട്ടിക്കരഞ്ഞ് മുഹമ്മദ് ഷമി

</a><br><a class=ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തു" title="
ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തു" />
ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തു

Story first published: Monday, March 12, 2018, 8:30 [IST]
Other articles published on Mar 12, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X