ഇന്ത്യന്‍ ടെന്നിസില്‍ അസ്തമയമോ? ലിയാണ്ടര്‍ പേസും കളി നിര്‍ത്തുന്നു!!
ദില്ലി: 2017 ഇന്ത്യന്‍ ടെന്നിസിന്‍റെ അസ്തമായി മാറുകയാണോ ?. യുവ താരം സോംദേവ് ദേവ്‌വര്‍മന്റെ അപ്രതീക്ഷിത വിരമിക്കലിന്റെ ഞെട്ടല്‍ മാറും മുമ്പ് മറ്റൊരു ദുഖകരമായ വാര്‍ത്ത. രാജ്യം കണ്ട ഇതിഹാസ താരങ്ങളിലൊരാളായ ലിയാണ്ടര്‍ പേസ് വിരമിക്കാന്‍ തയ്യാറെടുക്കുന്നതായാണ് പുതിയ റിപോര്‍ട്ടുകള്‍.
കരിയറിന്‍റെ അവസാനത്തിലാണ് താനെന്നും രാജ്യത്തിനുവേണ്ടി കഴിവിന്റെ പരമാവധി നല്‍കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂവെന്ന പേസിന്റെ വാക്കുകള്‍ വിരമിക്കല്‍ സൂചനയാണ് നല്‍കുന്നത്.

ടെന്നിസെന്ന ഗെയിമിനോടുള്ള ഇഷ്ടം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലെന്നും അതുകൊണാണ്ട് മല്‍സരരംഗത്തു തുടരുന്നതെന്നും പേസ് പറഞ്ഞു

ചെന്നൈ ഓപണ്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ പേസ് വാര്‍ത്താസമ്മേളനത്തിലാണ് വിമരിക്കല്‍ സംബന്ധിച്ച് സൂചനകള്‍ നല്‍കിയത്.

ഇന്ത്യന്‍ ഡേവിസ് കപ്പ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം തന്റെ മുന്‍ ഡബിള്‍സ് പങ്കാളിയായ മഹേഷ് ഭൂപതി അര്‍ഹിക്കുന്നതായി പേസ് വ്യക്തമാക്കി. നിലവില്‍ പേസും ഭൂപതിയും തമ്മില്‍ അത്ര രസത്തിലല്ല.

രാജ്യത്തിനാണ് മുന്‍ഗണനയെന്നും അഹംഭാവത്തിന് സ്ഥാനമില്ലെന്നും പേസ് വ്യക്തമാക്കി. എന്നെ സംബന്ധിച്ചിടത്തോളം ഒട്ടും തന്നെ അഹംഭാവമില്ല. വലിയ നേട്ടങ്ങള്‍ കൈവരിക്കണമെങ്കില്‍ നിങ്ങള്‍ വിദ്യാര്‍ഥിയായി തന്നെയിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications