വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലിയാന്‍ഡര്‍ പേസിന്റെ ഇന്ത്യയിലെ ഒടുവിലത്തെ ടൂര്‍ണമെന്റില്‍ കിരീടനഷ്ടം

ബെംഗളുരു: ടെന്നീസ് കരിയറിന് വിരാമമിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ഇതിഹാസം ലിയാന്‍ഡര്‍ പേസ് രാജ്യത്ത് തന്റെ ഒടുവിലത്തെ ടൂര്‍ണമെന്റിനിറങ്ങിയപ്പോള്‍ ഫൈനല്‍ തോല്‍വി. ബെംഗളുരു ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ജോഡികളായ പുരവ് രാജ, രാംകുമാര്‍ രാംനാഥന്‍ സഖ്യത്തോടാണ് പേസും ഓസീസ് പങ്കാളി മാത്യു എബ്ദനും തോല്‍വി വഴങ്ങിയത്. സ്‌കോര്‍ 6-0, 6-3.

ഈ വര്‍ഷം കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് 46 കാരനായ പേസ് നേരത്തെ അറിയിച്ചിരുന്നു. സെമിയില്‍ സ്വീഡന്റെ ആന്ദ്രെ ഗൊരാന്‍സണ്‍, ഇന്തോനേഷ്യയുടെ ക്രിസ്റ്റഫര്‍ റണ്‍ഗട്ട് സഖ്യത്തെ തോല്‍പ്പിച്ചായിരുന്നു പേസ് സഖ്യം ഫൈനലിലെത്തിയത്. സ്‌കോര്‍ 7-5, 0-6, 10-7. പ്രായം തളര്‍ത്താത്ത പേസ് ഗംഭീരമായ പ്രകടനമാണ് സെമി ഫൈനലില്‍ കാഴ്ചവെച്ചത്. എന്നാല്‍, ഫൈനലില്‍ പ്രകടനം ആവര്‍ത്തിക്കാനായില്ല.

ജാഡോന്‍ സാഞ്ചോയെ റാഞ്ചാന്‍ വമ്പന്മാര്‍ രംഗത്ത്; ചര്‍ച്ച നടത്തി ചെല്‍സിജാഡോന്‍ സാഞ്ചോയെ റാഞ്ചാന്‍ വമ്പന്മാര്‍ രംഗത്ത്; ചര്‍ച്ച നടത്തി ചെല്‍സി

leanderpaeslastgamefails

സ്വന്തം നാട്ടിലെ അവസാന ടൂര്‍ണമെന്റില്‍ ഫൈനലിലെത്താന്‍ കഴിഞ്ഞതുതന്നെ സ്വപ്‌ന സാഫല്യമാണെന്ന് മത്സരശേഷം പേസ് പറഞ്ഞു. ആരാധകരുടെ വമ്പന്‍ പിന്തുണ തനിക്ക് നഷ്ടബോധമുണ്ടാക്കും. മത്സരശേഷം ഒരു ചെറിയ കുട്ടി ഓട്ടോഗ്രാഫിനായി എത്തി. ഇത്രയും ചെറിയൊരു കുട്ടി എന്നെ തിരിച്ചറിയുന്നുണ്ടെന്നതുതന്നെ അതിയായ സന്തോഷമാണെന്നും ലിയാന്‍ഡര്‍ പേസ് പറഞ്ഞു.

Story first published: Sunday, February 16, 2020, 14:25 [IST]
Other articles published on Feb 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X