For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രഞ്ച് ഓപ്പണ്‍: ലിയാണ്ടര്‍ പേസിന്റെ പോരാട്ടം രണ്ടാം റൗണ്ടില്‍ അവസാനിച്ചു

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ ഇതിഹാസതാരം ലിയാണ്ടര്‍ പേസും ഫ്രഞ്ച് താരം ബെനോയിറ്റ് പെയ്‌റെയുമടങ്ങിയ സഖ്യം പുറത്തായി. കൊളംബിയന്‍ ടീം റോബര്‍ട്ട് ഫറാ-യുവാന്‍ കാബല്‍ സഖ്യമാണ് ഇന്ത്യ-ഫ്രഞ്ച് സഖ്യത്തെ രണ്ടാം റൗണ്ടില്‍ മുട്ടുകുത്തിച്ചത്. സ്‌കോര്‍: 6-0, 4-6, 6-3.

leanderpaes

പേസ്-പെയ്‌റെ സഖ്യം ഒന്നാം റൗണ്ടില്‍ ബ്രിട്ടന്റെ ഡൊമിനിക് ഇന്‍ഗ്‌ലോട്ട് - സ്ലൊവാക്യയുടെ മാര്‍ട്ടിന്‍ ക്ലിസാന്‍ ടീമിനെയാണ് പരാജയപ്പെടുത്തിയത്.1989-ല്‍ ലോക ടെന്നിസില്‍ അരങ്ങേറിയ 45കാരനായ ലിയാണ്ടര്‍ പേസ് നാലുതവണ ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് ചാമ്പ്യനായിട്ടുണ്ട്.

കരിയറിലെ നാലാം പതിറ്റാണ്ടിലേക്ക് കടന്ന പേസ് 18 ഗ്രാന്‍സ്ലാം ഡബിള്‍സ് കിരീടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. 46-ാം ജന്‍മദിനത്തിന് രണ്ടാഴ്ച ശേഷിക്കേയാണ് ഫ്രഞ്ച് ഓപ്പണില്‍നിന്ന് പേസ് അപ്രതീക്ഷിത പുറത്താവല്‍ നേരിട്ടത്.

Story first published: Sunday, June 2, 2019, 14:55 [IST]
Other articles published on Jun 2, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+