For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹാറ്റ്സ് ഓഫ് ലിയാൻഡർ... ഫ്രഞ്ച് ഓപ്പണില്‍ സാനിയ മിര്‍സയെ തോല്‍പിച്ച് പേസ് സഖ്യത്തിന് കിരീടം!

By Muralidharan

റോളങ് ഗാരോസ്: ഫ്രഞ്ച് ഓപ്പണിലെ മിക്‌സഡ് ഡബിള്‍സില്‍ ഇത്തവണ കലാശക്കളിക്ക് മുമ്പേ ഇന്ത്യയ്ക്ക് കിരീടം ഉറപ്പായിരുന്നു. ഒരു വശത്ത് വെറ്ററന്‍ താരങ്ങളായ ലിയാന്‍ഡര്‍ പേസും മാര്‍ട്ടിന ഹിംഗിസും. മറുവശത്ത് യുവത്വത്തിന്റെ തുടിപ്പുമായി സാനിയ മിര്‍സയും ഇവാന്‍ ഡോഡിജും. ആവേശപ്പോരാട്ടത്തില്‍ സാനിയ - ഡോഡിജ് സഖ്യത്തെ വീഴ്ത്തി പേസും ഹിംഗിസും കിരീടമുയര്‍ത്തി.

ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു റോളങ് ഗാരോസില്‍ നടന്നത്. ആദ്യ സെറ്റ് സാനിയ മിര്‍സ - ഇവാന്‍ ഡോഡിജ് സഖ്യത്തിന്. സ്‌കോര്‍ 4 -6. എന്നാല്‍ അടുത്ത സെറ്റില്‍ പേസും ഹിംഗിസും തിരിച്ചടിച്ചു. 6 - 4. വിട്ടുകൊടുക്കാന്‍ ആരും തയ്യാറാകാത്ത വാശിയേറിയ മത്സരം പിന്നീട്. ടൈ ബ്രേക്കറിലൂടെയാണ് വിജയികളുടെ കാര്യത്തില്‍ തീരുമാനമായത്. ഒരു മണിക്കൂര്‍ 28 മിനുട്ട് നീണ്ട കളി തീരുമ്പോള്‍ സ്‌കോര്‍ ഇങ്ങനെ 4 -6, 6- 4, 10 -8.

42 കാരനായ ലിയാന്‍ഡര്‍ പേസിനും 35 കാരിയായ മാര്‍ട്ടിന ഹിംഗിസിനും ഇത് അപൂര്‍വ്വ റെക്കോര്‍ഡ് കൂടിയാണ്. നാല് ഗ്രാന്‍ഡ്സ്ലാമുകളിലും വിജയികളാകുക എന്ന നേട്ടമാണ് ഈ വെറ്ററന്‍ താരങ്ങള്‍ കരിയറിന്റെ അവസാന ഘട്ടത്തില്‍ സ്വന്തമാക്കിയത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍, വിമ്പിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍ ഇരുവരും നേടിയിട്ടുണ്ട്.

പേസിന്റെ പതിനെട്ടാമത്തെ ഗ്രാന്‍ഡ്സ്ലാം വിജയമാണിത്. ഹിംഗിസിന്റെ ഇരുപത്തി രണ്ടാമത്തേതും. മ്ലാദനോവിക്-ഹെര്‍ബെര്‍ട്ട് സഖ്യത്തെ തോല്‍പിച്ചാണ് സാനിയ മിര്‍സയും ക്രോയേഷ്യയുടെ ഇവാന്‍ ഡോഡിജും ഫൈനലില്‍ എത്തിയത്. ഹ്ലാവനക്കോവ-വാസ്ലിന്‍ സഖ്യത്തെ മറികടന്നായിരുന്നു പേസ് - ഹിംഗിസ് സഖ്യത്തിന്റെ ഫൈനല്‍ പ്രവേശനം.

Story first published: Saturday, June 4, 2016, 15:50 [IST]
Other articles published on Jun 4, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+