വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെന്നീസ് കോര്‍ട്ടിലേക്ക് എട്ടുവര്‍ഷത്തിനുശേഷം ക്ലിസ്റ്റേഴ്‌സിന്റെ മടക്കം തോല്‍വിയോടെ

ദുബായ്: നാലുതവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ ബെല്‍ജിയത്തിന്റെ കിം ക്ലിസ്‌റ്റേഴ്‌സ് എട്ടുവര്‍ഷത്തിനുശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യ കളിയില്‍ തന്നെ തോല്‍വി വഴങ്ങി. ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലൂടെയാണ് ക്ലിസ്റ്റേഴ്‌സ് മടങ്ങിയെത്തിയത്. എന്നാല്‍, സ്പാനിഷ് താരം ഗാര്‍ബിന്‍ മുഗുരുസയ്ക്ക് മുന്നില്‍ ക്ലിസ്റ്റേഴ്‌സ് വീണു. സ്‌കോര്‍ 6-2, 7-6.

അമ്മയായശേഷവും കോര്‍ട്ടില്‍ തിരിച്ചെത്തി അത്ഭുതം കാട്ടിയ താരമാണ് ക്ലിസ്‌റ്റേഴ്‌സ്. എന്നാല്‍, ഇത്തവണ ഇരുപത്തിയാറുകാരി മുഗുരുസയുടെ വേഗത്തിനും കരുത്തിനുമൊപ്പമെത്താന്‍ മുന്‍ സൂപ്പര്‍ താരത്തിന് കഴിഞ്ഞില്ല. രണ്ടാം സെറ്റ് ടൈബ്രേക്കറിലെത്തിക്കാന്‍ കഴിഞ്ഞെന്നത് നേട്ടമാണ്. അതേസമയം, മത്സരത്തില്‍ 10 ഡബിള്‍ ഫാള്‍ട്ടുകളാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം വരുത്തിവെച്ചത്.

ടി20 ലോകകപ്പ് സന്നാഹം; വെസ്റ്റിന്‍ഡീസിനെ എറിഞ്ഞുവീഴ്ത്തി ഇന്ത്യയ്ക്ക് ജയംടി20 ലോകകപ്പ് സന്നാഹം; വെസ്റ്റിന്‍ഡീസിനെ എറിഞ്ഞുവീഴ്ത്തി ഇന്ത്യയ്ക്ക് ജയം

kimclijsters

മുന്‍കാല പ്രകടനത്തോട് കിടപിടിക്കുന്ന ചില നീക്കങ്ങള്‍ നടത്താന്‍ ക്ലിസ്റ്റേഴ്‌സിന് കഴിഞ്ഞു. നീളന്‍ റാലികളും ഒന്നാന്തരം റിട്ടേണുകളുമായി കാണികളുടെ പ്രിയം പിടിച്ചുപറ്റാനും ക്ലിസ്റ്റേഴ്‌സിന് കഴിഞ്ഞത് പ്രതീക്ഷ നല്‍കുന്നു. കളിയില്‍ ഏറെ മെച്ചപ്പെടാനുണ്ടെന്ന് ക്ലിസ്റ്റേഴ്‌സ് പറഞ്ഞു. ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. തന്റെ കളിയില്‍ സംതൃപ്തിയുണ്ടെന്നും അടുത്ത മത്സരത്തേയാണ് ഇനി നോക്കിക്കാണുന്നതെന്നും താരം വ്യക്തമാക്കി.

Story first published: Tuesday, February 18, 2020, 17:05 [IST]
Other articles published on Feb 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X