വിയന്ന: സൗത്ത് ആഫ്രിക്കന്‍ താരം കെവിന് ആന്ഡേഴ്സണ് വിയന്ന ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടംചൂടി. ജപ്പാന്റെ കെയ് നിഷികോരിയെ 6-3, 7-6(7-3) എന്ന സ്കോറിനാണ് തോല്‍പ്പിച്ചത്. ഇതോടെ ആന്ഡേഴ്സണ് എടിപി ഫൈനല്‍ കളിക്കാന്‍ യോഗ്യതയും നേടി. ഇരുപത് വര്‍ഷത്തിനിടെ എടിപി ഫൈനല്‍സിന് യോഗ്യത നേടുന്ന ആദ്യ സൗത്ത് ആഫ്രിക്കന്‍ താരമാണ് ആന്ഡേഴ്സണ്.
അടുത്തമാസം ലണ്ടനില്‍ നടക്കാനിരിക്കുന്ന എടിപി ഫൈനല്‍സില്‍ റാഫേല്‍ നദാല്‍, നൊവോക്ക് ദ്യോക്കോവിച്ച്, യുവാന്‍ മാര്ട്ടിന് പെരേര, റോജര്‍ ഫെഡറര്‍, അലക്സാണ്ടര്‍ സ്വരേവ് എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. പാരീസ് മാസ്റ്റേഴ്സ് ടൂര്‍ണമെന്റിലൂടെ രണ്ട് താരങ്ങള്‍ കൂടി ടൂര്‍ണമെന്റിലെത്തും. 1995ല്‍ വെയിന്‍ ഫെരേരിയ ആണ് അവസാനമായി എടിപി ഫൈനല്‍സില്‍ കളിച്ച സൗത്ത് ആഫ്രിക്കന്താരം.
വിയന്ന വിജയം അന്‍ഡേഴ്സണിന്റെ കരിയറിലെ ഏറ്റവും മികച്ചതാണ്. തന്റെ കരിയറിലെ വലിയ നേട്ടമാണെന്ന് താരവും പ്രതികരിച്ചു. ഈ വര്‍ഷം ഇത് അഞ്ചാമത്തെ ഫൈനലായിരുന്നു ആന്ഡേഴ്സണിന്റേത്, രണ്ടാമത്തെ കിരീടവും. അതേസമയം, 2016ല്‍ മെംഫിസ് കിരീട നേട്ടത്തിനുശേഷം എട്ട് എടിപി ഫൈനലുകളാണ് നിഷികോരി തോറ്റത്.