വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈസ്റ്റ്‌ബോണ്‍ ടെന്നിസ്: കിരീടപ്പോരാട്ടത്തിന് ആഞ്ചലിക് കെര്‍ബറും പ്ലിസ്‌കോവയും

ഈസ്റ്റ്‌ബോണ്‍: നിലവിലെ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ആഞ്ചലിക് കെര്‍ബര്‍ ഈസ്റ്റ്‌ബോണ്‍ ടെന്നിസ് ഫൈനലില്‍ കരോലിന പ്ലിസ്‌കോവയെ നേരിടും. സെമിഫൈനലില്‍ എതിരാളിയായ ഓണ്‍സ് ജബ്യൂര്‍ കണങ്കാലിന് പരിക്കേറ്റ് പിന്‍മാറിയതിനെത്തുടര്‍ന്നാണ് കെര്‍ബര്‍ ഫൈനലിലെത്തിയത്. വ്യാഴാഴ്ച ക്വാര്‍ട്ടര്‍ ഫൈനലിനിടെയാണ് ജബ്യൂറിന്റെ കാലിന് പരിക്കേറ്റത്. കരിയറിലെ രണ്ടാമത്തെ സെമിഫൈനലിനിറങ്ങുമ്പോഴേക്കും പരിക്ക് ഭേദമായില്ല. തുടര്‍ന്നാണ് മത്സരത്തില്‍ നിന്ന് പിന്‍മാറിയത്.

ഇതല്ല എന്റെ മികച്ച ടൂര്‍ണമെന്റ്: അര്‍ജന്റീന സെമിയിലെത്തിയിട്ടും സൂപ്പര്‍താരത്തിന് നിരാശഇതല്ല എന്റെ മികച്ച ടൂര്‍ണമെന്റ്: അര്‍ജന്റീന സെമിയിലെത്തിയിട്ടും സൂപ്പര്‍താരത്തിന് നിരാശ

കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണ്‍ ചാമ്പ്യനായതിനുശേഷം ആദ്യ കിരീടം തേടിയാണ് കെര്‍ബര്‍ ഫൈനലില്‍ പ്ലിസ്‌കോവയെ നേരിടുന്നത്. മൂന്നാം തവണയാണ് കെര്‍ബര്‍ ഈസ്റ്റ്‌ബോണ്‍ ഫൈനലിലെത്തുന്നത്. 2012-ലും 2014-ലും ഫൈനലില്‍ തോല്‍വിയായിരുന്നു.

angeliquekerber

രണ്ടാം സീഡായ പ്ലിസ്‌കോവ കികി ബെര്‍ട്ടെന്‍സിനെയാണ് സെമിഫൈനലില്‍ മറികടന്നത്. സ്‌കോര്‍: 6-1, 6-2. 2018-ല്‍ കരോലിന്‍ വോസ്‌നിയാക്കിയെ തോല്‍പ്പിച്ച് പ്ലിസ്‌കോവ ഈസ്റ്റ്‌ബോണ്‍ ചാമ്പ്യനായിരുന്നു. 2016-ലെ ഫൈനലില്‍ ഡൊമിനിക സിബുല്‍കോവയോട് പരാജയപ്പെടുകയായിരുന്നു.

Story first published: Saturday, June 29, 2019, 11:14 [IST]
Other articles published on Jun 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X