For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിയാമി ഓപ്പണ്‍: ഹാലപ്പിനെ വീഴ്ത്തി കരോളിന ഫൈനലില്‍,സെമിയുറപ്പിച്ച് ഫെഡറര്‍

മിയാമി: മിയാമി ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിലെ വനിതാ സിംഗിള്‍സില്‍ ഫൈനല്‍ ബര്‍ത്തുറപ്പിച്ച് ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌ക്കോവ. അഞ്ചാം റാങ്കുകാരിയായ കരോളിന റൊമാനിയയുടെ രണ്ടാം റാങ്കുകാരി സിമോണ ഹാലപ്പിനെയാണ് സെമിയില്‍ വീഴ്ത്തിയത്. മികച്ച റെക്കോഡുകളുള്ള ഇരു താരങ്ങളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിച്ചെങ്കിലും അനായാസമായി കരോളിന വിജയം പിടിച്ചെടുത്തു. 51 മിനുട്ട് നീണ്ട ആദ്യ സെറ്റ് 7-5നും 26 മിനുട്ട് നീണ്ട രണ്ടാം സെറ്റ് 6-1നുമാണ് സിമോണ സ്വന്തമാക്കിയത്. മിയാമി ഓപ്പണില്‍ കന്നിക്കിരീടമാണ് കരോളിന ലക്ഷ്യമിടുന്നത്.

karolinapliskova

പുരുഷ സിംഗിള്‍സില്‍ റോജര്‍ ഫെഡറര്‍ സെമി സീറ്റുറപ്പിച്ചു. ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ മുട്ടുകുത്തിച്ചാണ് ഫെഡററുടെ കുതിപ്പ്. ഏഴാം സ്ഥാനക്കാരാനായ ആന്‍ഡേഴ്‌സണ്‍ ഒരു ഘട്ടത്തില്‍പ്പോലും വെല്ലുവിളി ഉയര്‍ത്താതെയാണ് കീഴടങ്ങിയത്. 27 മിനുട്ട് മാത്രം നീണ്ട ആദ്യ സെറ്റില്‍ ഒരു പോയിന്റ് പോലും ഫെഡറര്‍ വിട്ടുനല്‍കിയില്ല. അനായാസമായി 6-0ന് സെറ്റ് നേടിയ ഫെഡറര്‍ക്കെതിരേ രണ്ടാം സെറ്റില്‍ ആന്‍ഡേഴ്‌സണ്‍ അല്‍പ്പസമയം പൊരുതിയെങ്കിലും വിജയം നേടാനായില്ല. 59 മിനുട്ട് നീണ്ട നിന്ന മത്സരത്തിനൊടുവില്‍ 6-4നാണ് ഫെഡററുടെ ജയം.

മറ്റൊരു മത്സരത്തില്‍ കാനഡയുടെ ഡെനിസ് ഷപ്പോവലോവ് സെമിയില്‍ കടന്നു. അമേരിക്കയുടെ ഫ്രാന്‍സ് ടിയാഫോയിയെയാണ് ഷപ്പോവലോവ് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. രണ്ട് മണിക്കൂറും 13 മിനുട്ടും മത്സരം നീണ്ടു നിന്നു. ടൈ ബ്രേക്കറിലൂടെ വിധി നിര്‍ണ്ണയിച്ച ഒന്നാം സെറ്റ് 7-6ന് ടിയാഫോയി സ്വന്തമാക്കി. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് സെറ്റിലും ശക്തമായ തിരിച്ചടിച്ച ഷപ്പോവലോവിന് മുന്നില്‍ ടിയാഫോയി കളി കൈവിട്ടു. രണ്ടാം സെറ്റ് 6-4നും മൂന്നാം 6-2നും ജയിച്ച ഷപ്പോവലോവ് സെമിയിലേക്ക് കുതിച്ചപ്പോള്‍ ആതിഥേയ താരത്തിന് നിരാശയോടെ മടങ്ങേണ്ടി വന്നു.

Story first published: Friday, March 29, 2019, 13:10 [IST]
Other articles published on Mar 29, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+