വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Us Open 2020: വനിതാ കിരീടം വീണ്ടും ജപ്പാനിലേക്ക്, നവോമി ഒസാക്ക ചാംപ്യന്‍

ഫൈനലില്‍ വിക്ടോറിയ അസരെന്‍കയെയാണ് ഒസാക്ക തോല്‍പ്പിച്ചത്

1

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാമില്‍ വനിതാ സിംഗിള്‍സ് കിരീടം വീണ്ടും ജപ്പാനിലേക്കു വിമാനം കയറി. ജപ്പാനീസ് താരം നവോമി ഒസാക്കയാണ് ഇത്തവണത്തെ യുഎസ് ഓപ്പണ്‍ സിംഗിള്‍സില്‍ ജേതാവായത്. ഫൈനലില്‍ മുന്‍ ലോക ഒന്നാംനമ്പറും ബെലാറസ് താരവുമായ വിക്ടോറിയ അസരെന്‍കയെയാണ് ഒസാക്ക തോല്‍പ്പിച്ചത്. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു ലോക ഒമ്പതാം നമ്പര്‍ കൂടിയായ ജപ്പാനീസ് താരത്തിന്റെ വിജയം. സ്‌കോര്‍: 1-6, 6-3, 6-3.

ഒസാക്കയുടെ രണ്ടാമത്തെ യുഎസ് ഓപ്പണ്‍ കിരീടവിജയമാണിത്. ഇതിനു മുമ്പ് 2018ലായിരുന്നു താരം യുഎസ് ഓപ്പണില്‍ മുത്തമിട്ടത്. കൂടാതെ താരത്തിന്റെ മൂന്നാമത്തെയും ഗ്രാന്റ്സ്ലാം വിജയമാണിത്. രണ്ടു യുഎസ് ഓപ്പണുകള്‍ കൂടാതെ കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണും ഒസാക്കയെ തേടിയെത്തിയിരുന്നു.

2

അസരെന്‍കയ്‌ക്കെതിരേ ആദ്യ സെറ്റില്‍ ദയനീയമായിരുന്നു ഒസാക്കയുടെ പ്രകടനം. ഒരേയൊരു ഗെയിം മാത്രമാണ് താരത്തിനു നേടാന്‍ കഴിഞ്ഞത്. എന്നാല്‍ പിന്നീടുള്ള സെറ്റുകളില്‍ ഗംഭീര തിരിച്ചുവരവ് ഒസാക്ക നടത്തുകയായിരുന്നു. 1994ലെ യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലിനു ശേഷം ആദ്യമായാണ് ഒരു താരം ആദ്യ സെറ്റ് നഷ്ടമായ ശേഷം തുടര്‍ന്നുള്ള സെറ്റുകളില്‍ ജയിച്ച് വെന്നിക്കൊടി പാറിച്ചത്. ഇതിനു മുമ്പ് ഇതിഹാസതാരം സ്റ്റെഫി ഗ്രാഫിനെതിരേ അരാന്‍സ സാഞ്ചസ് വികാറിയോയായിരുന്നു ഈ നേട്ടം കൈവരിച്ചത്.

ഒസാക്ക- അസരെന്‍ക ഫൈനലിലെ നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും സെറ്റ് ഏറെ ആവേശകരമായിരുന്നു. ഒരു ഘട്ടത്തില്‍ 4-1ന് കുതിച്ച ഒസാക്ക സെറ്റ് അനായാസം സ്വന്തമാക്കുമെന്നാണ് കരുതിയത്. എന്നാല്‍ ശക്തമായി തിരിച്ചുവരന്ന അസരെന്‍ക സ്‌കോര്‍ 4-3 ആക്കി. അപകടം മനസ്സിലാക്കി വീണ്ടും ഉണര്‍ന്നുകളിച്ച ഒസാക്ക അടുത്ത രണ്ടു ഗെയിമുകള്‍ കൂടി നേടി സെറ്റും മല്‍സരവും സ്വന്തമാക്കുകയായിരുന്നു.

2014ല്‍ ഓഹിയോയില്‍ വച്ച് പോലീസിന്റെ വെടിയേറ്റ് മരിച്ച 12കാരനായ താമിര്‍ റൈസ് എന്ന കറുത്ത വര്‍ഗക്കാരനായ കുട്ടിയുടെ പേരോടു കൂടിയ മാസ്‌ക് ധരിച്ചായിരുന്നു ഒസാക്ക ഫൈനലില്‍ ഇറങ്ങിയത്. സമാനമായി വംശീയാധിക്ഷേപം നേരിട്ട ഏഴു ആളുകളുടെ പേരോട് കൂടിയ വ്യത്യസ്ത മാസ്‌കുകളുമായാണ് ഒസാക്ക യുഎസ് ഓപ്പണില്‍ മല്‍സരിക്കാനെത്തിയത്.

3

നേരത്തേ യുഎസ് ഓപ്പണിനു മുമ്പ് നടന്ന വെസ്റ്റേണ്‍ ആന്റ് സതേണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ നിന്നും പിന്‍മാറിയ താരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അമേരിക്കയില്‍ പോലീസ് വെടിവയ്പ്പില്‍ മരിച്ച കറുത്ത വര്‍ഗക്കാരനായ ജേക്കബ് ബ്ലെയ്ക്കിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇത്. തുടര്‍ന്ന് താരത്തിന് പിന്തുണയറിച്ച് സംഘാടകരും ഒരു ദിവസത്തെ മല്‍സരങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. ഇതിനു ശേഷമാണ് ടൂര്‍ണമെന്റില്‍ വീണ്ടും കളിക്കാന്‍ ഒസാക്ക സമ്മതം മൂളിയത്.

Story first published: Sunday, September 13, 2020, 8:59 [IST]
Other articles published on Sep 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X