ടെന്നീസ് താരം നവോമി ഒസാക്കയെ വെളുപ്പിച്ചെടുത്തു; വിവാദമായപ്പോള്‍ പരസ്യം പിന്‍വലിച്ചു
മെല്‍ബണ്‍: ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്കയുടെ പരസ്യം വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചു. ന്യൂഡില്‍സ് ബ്രാന്‍ഡ് ആയ നിസിന്‍ ആണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന് മുന്നോടിയായി പരസ്യം പുറത്തിറക്കിയത്. ഒസാക്കയുടെ പിതാവ് അമേരിക്കക്കാരനും അമ്മ ജാപ്പനീസുകാരിയുമാണ്. ഇരുനിറമാര്‍ന്ന ഒസാക്കയെ പരസ്യത്തില്‍ വെളുപ്പിച്ചെടുത്തതാണ് വിവാദമായത്.

ഒസാക്കയെയും ജപ്പാന്‍ പുരുഷ ടെന്നീസ് താരം കെയ് നിഷികോരിയെയും കഥാപാത്രങ്ങളാക്കി തകേഷി കൊനോമിയാണ് കാര്‍ട്ടൂണ്‍ രൂപകല്‍പ്പന ചെയ്തിരുന്നത്. സംഭവം വംശീയ അധിക്ഷേപത്തിന് തുല്യമാണെന്ന് ആരോപണം ഉയര്‍ന്നു. ഇതോടെ യു ട്യൂബില്‍ അപ് ലോഡ് ചെയ്തിരുന്ന പരസ്യം പിന്‍വലിക്കുകയായിരുന്നു. പരസ്യത്തിനെതിരെ പ്രമുഖര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
ഒസാക്കയെ വൈറ്റ് വാഷ് ചെയ്യുകയായിരുന്നെന്നാണ് ആഫ്രിക്കന്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ബെയെ മക്‌നീല്‍ പ്രതികരിച്ചത്. ഒസാക്കയെ അവതരിപ്പിക്കുന്നതിന് പകരം വൈറ്റ് വാഷ് ചെയ്ത താരത്തെയാണ് കാണാനായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വെളുപ്പിച്ചെടുക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇത്രയധികം വിവാദമാകുമെന്ന് കരുതിയിരുന്നില്ലെന്നും പരസ്യ നിര്‍മാതാക്കള്‍ പ്രതികരിച്ചു. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുമെന്നും അവര്‍ അറിയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications