വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെന്നീസ് താരം അങ്കിത റെയ്‌നയ്ക്ക് ഐടിഎഫ് ടൂര്‍ണമെന്റില്‍ ഇരട്ടക്കിരീടം

ന്യൂഡല്‍ഹി: സിംഗിള്‍സില്‍ ഇന്ത്യയുടെ ഒന്നാംനമ്പര്‍ വനിതാ ടെന്നീസ് താരമായ അങ്കിത റെയ്‌നയ്ക്ക് തായ്‌ലന്‍ഡില്‍ നടന്ന ഐടിഎഫ് ടൂര്‍ണമെന്റില്‍ ഇരട്ടക്കിരീടം. ഫ്രഞ്ച് താരം ക്ലോയ് പക്വെറ്റിനെയാണ് അങ്കിത ഫൈനലില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 7-5. കഴിഞ്ഞ സീസണിലും അങ്കിത ഇവിടെ ചാമ്പ്യനായിരുന്നു. സീസണിലെ ആദ്യ സിംഗിള്‍സ് കിരീടം നേടിയ താരം കരിയറില്‍ ആകെ 10 തവണ കിരീടനേട്ടത്തിലെത്തിയിട്ടുണ്ട്.

ഡബിള്‍സിലും ഇത്തവണ അങ്കിതയ്ക്ക് ചാമ്പ്യനാകാന്‍ കഴിഞ്ഞു. ഡച്ച് താരം ബിബിയാനി സ്‌കോഫിനൊപ്പമാണ് അങ്കിത തായ്‌ലന്‍ഡില്‍ കളിക്കിറങ്ങിയത്. സുപാപിച്ച, മനന്‍ചയ സഖ്യത്തെ 6-4, 6-2 എന്ന സ്‌കോറിനാണ് അങ്കിതയും പങ്കാളിയും കീഴ്‌പ്പെടുത്തിയത്. സീസണില്‍ നന്നായി തുടങ്ങിയ ഇന്ത്യന്‍ താരം കാന്‍ബെറയില്‍ സെമിഫൈനലിലുമെത്തിയിരുന്നു.

ankitaraina

ബാഴ്‌സലോണയ്ക്ക് ജയം; ക്രിസ്റ്റിയാനോ ഗോളില്‍ യുവന്റസ്, ഇന്റര്‍മിലാനും മുന്നോട്ട്ബാഴ്‌സലോണയ്ക്ക് ജയം; ക്രിസ്റ്റിയാനോ ഗോളില്‍ യുവന്റസ്, ഇന്റര്‍മിലാനും മുന്നോട്ട്

ഇത്തവണ മികച്ച തുടക്കം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അങ്കിത പറഞ്ഞു. സോളാപൂരില്‍ സിംഗിള്‍സിലും ഡബിള്‍സിയും ജയിച്ചാണ് കഴിഞ്ഞവര്‍ഷം അവസാനിപ്പിച്ചത്. സീസണ്‍ തുടക്കത്തില്‍ ശരിയായ രീതിയില്‍ പരിശീലനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ തായ്‌ലന്‍ഡില്‍ നേരത്തെയെത്തി. ടൂര്‍ണമെന്റ് പുരോഗമിക്കുന്തോറും കളി മെച്ചപ്പെടുത്താന്‍ സാധിച്ചു. സീസണില്‍ ഉടനീളം ഫോം കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അങ്കിത പറഞ്ഞു.

Story first published: Monday, February 3, 2020, 9:22 [IST]
Other articles published on Feb 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X