വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇറ്റാലിയന്‍ ഓപ്പണ്‍: ക്വാര്‍ട്ടറിലേക്ക് കുതിച്ച് സൂപ്പര്‍ താരങ്ങള്‍; വിനസ് വില്യംസ് പുറത്ത്

റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ആരാധക പ്രതീക്ഷ കാത്ത് പ്രമുഖ താരങ്ങള്‍. ആവേശകരമായ പ്രീ ക്വാര്‍ട്ടര്‍ കടമ്പ കടന്ന് റോജര്‍ ഫെഡറര്‍,റാഫേല്‍ നദാല്‍,നൊവാക് ജോക്കോവിച്ച്,ടിറ്റ്‌സിപാസ് എന്നിവരെല്ലാം ക്വാര്‍ട്ടര്‍ ടിക്കറ്റ് സ്വന്തമാക്കി. മൂന്നാം റാങ്കുകാരന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ക്വാര്‍ട്ടറില്‍ കടന്നത്. 15ാം റാങ്കുകാരനായ ക്രൊയേഷ്യയുടെ കോറിക്കിനെ കീഴ്‌പ്പെടുത്താന്‍ രണ്ട് മണിക്കൂറും 33 മിനുട്ടും ഫെഡറര്‍ക്ക് വേണ്ടിവന്നു.

novakdjokovic

സ്‌കോര്‍ 2-6,6-4,7-6. ലോക ഒന്നാം നമ്പര്‍ താരമെന്ന പദവി കാത്ത് അനായാസമായി ജോക്കോവിച്ച് ക്വാര്‍ട്ടര്‍ സീറ്റുനേടി. മാഡ്രിഡ് ഓപ്പണില്‍ കിരീടം നേടിയ ജോക്കോവിച്ച് 56ാം സ്ഥാനക്കാരാനായ ജര്‍മനിയുടെ ഫിലിപ്പ് കോള്‍സ്‌ക്രിബറെ 6-3,6-0 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. വമ്പന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി മാഡ്രിഡ് ഓപ്പണ്‍ റണ്ണേഴ്‌സപ്പായ എട്ടാം റാങ്കുകാരന്‍ ഗ്രീസിന്റെ ടിറ്റ്‌സിപാസും ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചു.ഒരു മണിക്കൂറും 13 മിനുട്ടും നീണ്ട പോരാട്ടത്തില്‍ 10ാം റാങ്കുകാരനായ ഇറ്റലിയുടെ ഫോഗ്നിനിയെ 6-4,6-3 എന്ന സ്‌കോറിനാണ് ടിറ്റ്‌സിപാസ് തോല്‍പ്പിച്ചത്. ലാക രണ്ടാം നമ്പര്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലും അനായാസ ജയമാണ് നേടിയത്. ഒരു മണിക്കൂറും രണ്ട് മിനുട്ടും മാത്രം നീണ്ട പോരാട്ടത്തില്‍ 6-1,6-0 എന്ന സ്‌കോറിനാണ് നദാലിന്റെ ജയം.

ലോകകപ്പ്: ഇന്ത്യ ആഹ്ലാദിക്കാന്‍ വരട്ടെ, ഒരു വീക്ക്‌നെസ് വേട്ടയാടും!! മുന്നറിയിപ്പ് നല്‍കി ഗംഭീര്‍ ലോകകപ്പ്: ഇന്ത്യ ആഹ്ലാദിക്കാന്‍ വരട്ടെ, ഒരു വീക്ക്‌നെസ് വേട്ടയാടും!! മുന്നറിയിപ്പ് നല്‍കി ഗംഭീര്‍

വനിതാ സിംഗിള്‍സില്‍ ഏഴാം റാങ്കുകാരി ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌ക്കോവ ക്വാര്‍ട്ടറില്‍ കടന്നു.അമേരിക്കയുടെ കെനിനിനെ 4-6,6-4,6-3 എന്ന സ്‌കോറിനാണ് കരോളിന തോല്‍പ്പിച്ചത്. പ്രതീക്ഷ കാത്ത് ലോക ഒന്നാം നമ്പര്‍ ജപ്പാന്റെ നവോമി ഒസാക്കയും ക്വാര്‍ട്ടറില്‍ കടന്നു. റൊമാനിയയുടെ മിഹീല ബുസര്‍നെസ്‌ക്യുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒസാക്ക തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3,6-3. അതേ സമയം അമേരിക്കയുടെ വീനസ് വില്യംസിന് തോല്‍വി പിണഞ്ഞു. നാട്ടുകാരിയായ ജൊഹാന കോന്റയാണ് വീനിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പുറത്താക്കിയത്. സ്‌കോര്‍ 6-2,6-4.

Story first published: Friday, May 17, 2019, 12:09 [IST]
Other articles published on May 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X