പതിനേഴാം റാങ്കുകാരനെ തകര്‍ത്ത് ഇന്ത്യയുടെ പ്രജ്‌നേഷ്; ഇന്ത്യന്‍ വെല്‍സ് ടെന്നീസില്‍ മുന്നേറ്റം
കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം പ്രജ്‌നേഷ് ഗുണേശ്വരന്റെ മിന്നുന്ന ഫോം തുടരുന്നു. രണ്ടാം റൗണ്ടില്‍ ലോക പതിനേഴാം റാങ്കുകാരനായ നിക്കൊളാസ് ബാസിലഷിവ്‌ലിയെ 6-4, 6-7, 7-6 എന്ന സ്‌കോറിന് പ്രജ്‌നേഷ് തോല്‍പ്പിച്ചു. നേരത്തെ, ലോക 69-ാം റാങ്കുകാരനായ ബെനോയിറ്റ് പൈറേയെ പ്രജ്‌നേഷ് ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചിരുന്നു.

കരിയറിലെ ഏറ്റവും മികച്ച വിജയമാണ് ഇന്ത്യന്‍ താരം കഴിഞ്ഞദിവസം കുറിച്ചത്. ഇതാദ്യമായാണ് ലോക റാങ്കിങ്ങില്‍ 20ല്‍ താഴെയുള്ള ഒരു കളിക്കാരിനെ പ്രജ്‌നേഷ് തോല്‍പ്പിക്കുന്നത്. നിലവില്‍ 97-ാം റാങ്കുകാരനായ ഇന്ത്യന്‍ താരം ഇതോടെ അടുത്ത റാങ്കിങ്ങില്‍ വന്‍ കുതിപ്പ് നടത്തും. രണ്ടു മണിക്കൂറും 34 മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവിലായിരുന്നു നിക്കൊളാസിനെതിരെ പ്രജ്‌നേഷിന്റെ വിജയം.
ആദ്യ സെറ്റില്‍ അനായാസ ജയം കണ്ടെത്തിയെങ്കിലും രണ്ടാം റൗണ്ടില്‍ ജയം കൈവിട്ടു. എന്നാല്‍, നിര്‍ണായകമായ മൂന്നാം സെറ്റില്‍ ടൈബ്രേക്കറിലൂടെ പ്രജ്‌നേഷ് അത്ഭുതവിജയം സ്വന്തമാക്കി. എടിപി മാസ്റ്റേഴ്‌സ് 1000 ഇവന്റില്‍ കളിക്കാന്‍ ആദ്യമായി യോഗ്യത നേടിയ പ്രജ്‌നേഷ് അവസരം മുതലെടുക്കുകതന്നെ ചെയ്തു. നേരത്തെ ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പ്രജ്‌നേഷ് കളിച്ചിരുന്നെങ്കില്‍ ആദ്യ റൗണ്ടില്‍ പുറത്താവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications