കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്സില്‍ ഇന്ത്യന്‍ താരം പ്രജ്നേഷ് ഗുണേശ്വരന് നടത്തിയ സ്വപ്നസമാനമായ കുതിപ്പിന് വിരാമം. ഇവോ കാര്ലോവിച്ചിനെതിരെ 3-6, 6-7 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം തോല്‍വി സമ്മതിച്ചത്. ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിച്ച പ്രജ്നേഷ് റാങ്കിങ്ങില്‍ തന്നേക്കാള്‍ ഏറെ മുന്നിലുള്ള കളിക്കാരെ തോല്‍പ്പിച്ച് ശ്രദ്ധനേടിയിരുന്നു.
ഇവോ കാര്ലോവിച്ചിന്റെ സെര്‍വുകളാണ് പ്രജ്നേഷിന് വിനയായത്. കാര്ലോവിച്ചിന്റെ സര്‍വുകള്‍ക്ക് മറുപടി നല്‍കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് പ്രജ്നേഷ് പറഞ്ഞു. ഒരു മണിക്കൂറം 13 മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ 16 ഏസുകളാണ് കാര്വിച്ച് തൊടുത്തത്. തനിക്ക് ചില അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ശരിയായി മുതലെടുക്കാനായില്ലെന്ന് മത്സരശേഷം പ്രജ്നേഷ് സമ്മതിച്ചു.
സൂപ്പര്‍ കപ്പ്; ബെംഗളുരുവിന് മോഹന്‍ ബഗാന് എതിരാളി, ബ്ലാസ്റ്റേഴ്സിന് ഇന്ത്യന്‍ ആരോസ്
നിലവില്‍ 97-ാം റാങ്കുകാരനായ ഇന്ത്യന്‍ താരത്തിന് ടൂര്‍ണമെന്റിലെ പ്രകടനത്തിലൂടെ റാങ്കിങ്ങില്‍ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 61 എടിപി പോയന്റുകള്‍ നേടിയ പ്രജ്നേഷ് റാങ്കിങ്ങില്‍ ഏറെ മുന്നിലെത്താന്‍ കഴിയും. ടൂര്‍ണമെന്റിലെ പ്രകടനം പ്രജ്നേഷിന് 48,775 ഡോളര്‍ സമ്മാനത്തിനും അര്‍ഹനാക്കി. നേരത്തെ ലോക പതിനേഴാം റാങ്കുകാരനായ നിക്കൊളാസ് ബാസിലഷിവ്ലിയെ പ്രജ്നേഷ് തോല്‍പ്പിച്ചിരുന്നു. ആദ്യ റൗണ്ടില്‍ ലോക 69-ാം റാങ്കുകാരനായ ബെനോയിറ്റ് പൈറേയെയും പ്രജ്നേഷ് പരാജയപ്പെടുത്തി.