വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ വെല്‍സ്; ഫെഡററും നദാലും ക്വാര്‍ട്ടറില്‍; സെമിയില്‍ ഏറ്റുമുട്ടിയേക്കും

കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ടൂര്‍ണമെന്റില്‍ ഇതിഹാസതാരം റോജര്‍ ഫെഡററും റാഫേല്‍ നദാലും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സീഡില്ലാത്ത ബ്രിട്ടീഷ് താരം കെയ്‌ലി എഡ്മുണ്ടിനെ 6-1, 6-4 എന്ന സ്‌കോറിനാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. ഒരു മണിക്കൂര്‍കൊണ്ട് ഫെഡറര്‍ കളി അവസാനിപ്പിച്ചു. ഇതാദ്യമായാണ് ഫെഡറര്‍ കെയ്‌ലിയുമായി ഏറ്റുമുട്ടുന്നത്.

tennis

ക്വാര്‍ട്ടറിലും സീഡില്ലാത്ത താരം തന്നെയാണ് സ്വിസ് താരത്തിന്റെ എതിരാളി. പോളിഷ് ടെന്നീസ് താരം ഹുബര്‍ട്ട് ഹര്‍ക്കസിനെയാണ് ആണ് ഫെഡറര്‍ ക്വാര്‍ട്ടറില്‍ നേരിടുക. കനേഡിയന്‍ താരം ഡെന്നിസ് ഷപ്പവലോവിനെ 7-6, 2-6, 6-3 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഹുബര്‍ട്ട് ഫെഡററുമായുള്ള മത്സരത്തിന് ആദ്യമായി അര്‍ഹത നേടിയത്.

ഓസീസ് ഷോക്ക് മറന്നേക്കൂ... രണ്ടു മാസം അടിച്ചുപൊളിക്കാം, ഇന്ത്യന്‍ താരങ്ങളോട് കോലി പറഞ്ഞത് ഓസീസ് ഷോക്ക് മറന്നേക്കൂ... രണ്ടു മാസം അടിച്ചുപൊളിക്കാം, ഇന്ത്യന്‍ താരങ്ങളോട് കോലി പറഞ്ഞത്

മറ്റൊരു മത്സരത്തില്‍ റാഫേല്‍ നദാല്‍ സെര്‍ബിയന്‍ എതിരാളി ഫിലിപ്പ് ക്രാജിനോവിച്ചിനെ 6-3, 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നു. ഫെഡററും നദാലും ഒരു സെറ്റുപോലും നഷ്ടപ്പെടാതെയാണ് ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ ജയിച്ചാല്‍ ഇരുവരും നേര്‍ക്കുനേര്‍ പോരാട്ടത്തിന് കളമൊരുങ്ങും. ഫെഡറര്‍ അഞ്ചു തവണയും നദാല്‍ മൂന്നുതവണയും ഇന്ത്യന്‍ വെല്‍സില്‍ കിരീടം നേടിയിട്ടുണ്ട്.

Story first published: Thursday, March 14, 2019, 17:22 [IST]
Other articles published on Mar 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X