Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡേവിസ് കപ്പ്; പാക്കിസ്ഥാനില്‍ ടെന്നീസ് കളിക്കാന്‍ പോകുന്ന ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു

ദില്ലി: പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന ഡേവിസ് കപ്പ് എഷ്യ/ഓഷ്യാനിയ ഗ്രൂപ്പ് എ യിലെ മത്സരത്തിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മഹേഷ് ഭൂപതിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തെയാണ് ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. രോഹന്‍ ബൊപ്പണ്ണ, പ്രജ്‌നേഷ് ഗുണേശ്വരന്‍, രാം കുമാര്‍ രാമനാഥന്‍, സാകേത് മെയ്‌നേനി, ദിവിജ് ശരണ്‍, ശശികുമാര്‍ മുകുന്ദ് എന്നിവരാണ് ഇന്ത്യയ്ക്കായി പാക് മണ്ണില്‍ കളിക്കാനിറങ്ങുക. സുന്ദര്‍ അയ്യരാണ് ടീമിന്റെ മാനേജര്‍.

സെപ്തംബര്‍ 14നും 15നുമായി ഇസ്ലാമാബാദിലാണ് ഡേവിസ് കപ്പ് മത്സരം നടക്കുക. 55 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ കളിക്കാന്‍ പോകുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് മത്സരത്തിന്. പാക്കിസ്ഥാനില്‍ നടക്കാറുള്ള പ്രധാന കായിക മത്സരങ്ങള്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി ഇന്ത്യ ഒഴിവാക്കുകയാണ് പതിവ്. 2007ല്‍ പാക്കിസ്ഥാനിലേക്ക് നടന്ന ക്രിക്കറ്റ് പരമ്പരയാണ് അവസാനമായി നടന്നത്.

maheshbhoopathi

2006ലാണ് ഇന്ത്യ പാക്കിസ്ഥാനുമായി ഒടുവില്‍ ഡേവിസ് കപ്പ് മത്സരം കളിച്ചത്. മുംബൈയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 3-2ന് വിജയിച്ചിരുന്നു. പാക്കിസ്ഥാനില്‍ കളിക്കാനുള്ള ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ തീരുമാനത്തെ കളിക്കാര്‍ അനുകൂലിച്ചിട്ടുണ്ട്. ഇത് ടെന്നീസ് ലോകകപ്പാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരയല്ല. അതുകൊണ്ടുതന്നെ എതിര്‍പ്പുകള്‍ ഉണ്ടാകില്ലെന്നുമാണ് അസോസിയേഷന്‍ ജനറല്‍ ഹിരണ്‍മയി ചാറ്റര്‍ജിയുടെ പ്രതികരണം.

Story first published: Tuesday, August 6, 2019, 14:26 [IST]
Other articles published on Aug 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+