വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ടെന്നീസിലെ പുത്തന്‍ താരോദയം സുമിത് നാഗലിന് കരിയറിലെ ഉയര്‍ന്ന റാങ്കിങ്

ലണ്ടന്‍: ഇന്ത്യന്‍ ടെന്നീസ് യുവതാരം സുമിത് നാഗലിന് എടിപി റാങ്കിങ്ങില്‍ കുതിപ്പ്. 26 സ്ഥാനങ്ങള്‍ മുന്നോട്ട് കയറിയ സുമിത് 135-ാം റാങ്കിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഞായറാഴ്ച ബ്യൂണസ് ഐറിസ് എടിപി ചാലഞ്ച് വിജയിച്ചത് സുമിത്തിന് നേട്ടമായി. ഫക്കുണ്ടോ ബോഗ്നിസിനെയാണ് ഇന്ത്യന്‍താരം ഫൈനലില്‍ വീഴ്ത്തിയത്. സ്‌കോര്‍ 6-4, 6-2. ഒരു മണിക്കൂറും 37 മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ സുമിത് മികച്ച പ്രകടനം കാഴ്ചവെച്ചു.

ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ ഫ്രാന്‍സിസ്‌കോ സെറുണ്ടോളോയേയും, സെമിയില്‍ ബ്രസീല്‍ താരം തിയാഗോ മൊണ്ടേറിയോയേയും തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. ഇന്ത്യന്‍ ടെന്നീസിലെ ഭാവി താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സുമത് ഇത്തവണ യുഎസ് ഓപ്പണില്‍ കളിക്കാന്‍ യോഗ്യത നേടിയിരുന്നു. ആദ്യ റൗണ്ടില്‍ ഇതിഹാസതാരം റോജര്‍ ഫെഡറര്‍ക്കെതിരെ കളിക്കുകയും ആദ്യ സെറ്റ് സ്വന്തമാക്കുകയും ചെയ്ത് ശ്രദ്ധേയനായി. യുഎസ് ഓപ്പണില്‍ ഫെഡറര്‍ക്കെതിരെ ആദ്യ സെറ്റ് നേടുന്ന നാലാമത്തെ മാത്രം താരമാണ് ഇന്ത്യയുടെ ഇരുപത്തിരണ്ടുകാരന്‍.

ധോണിക്ക് പകരക്കാരനെ തേടി ഇന്ത്യ, ടീമില്‍ തിരിച്ചെത്താന്‍ പാര്‍ത്ഥിവ് പട്ടേല്‍ധോണിക്ക് പകരക്കാരനെ തേടി ഇന്ത്യ, ടീമില്‍ തിരിച്ചെത്താന്‍ പാര്‍ത്ഥിവ് പട്ടേല്‍

sumit-nagal

ഹരിയാനയിലെ ജാജര്‍ ജില്ലയില്‍ നിന്നുള്ള താരമാണ് നാഗല്‍. ഗ്രാന്റ്സ്ലാമില്‍ താരത്തിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു യുഎസ് ഓപ്പണിലേത്. 2015ലെ വിംബിണ്‍ഡണ്‍ ബോയ്സ് ഡബിള്‍സ് കിരീടം നേടിയതാണ് നാഗലിന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. ജൂനിയര്‍ ഗ്രാന്റ്സ്ലാം സ്വന്തമാക്കിയ ഇന്ത്യയുടെ ആറാമത്തെ താരമായും നാഗല്‍ മാറിയിരുന്നു.

ഇന്ത്യയുടെ മുന്‍ ടെന്നീസ് ഇതിഹാസം മഹേഷ് ഭൂപതിയുടെ കണ്ടെത്തല്‍ കൂടിയാണ് നാഗല്‍. 2007ലാണ് നാഗലിന്റെ പ്രതിഭയെ ഭൂപതി തിരിച്ചറിയുന്നത്. 2018ഓടെ ഇന്ത്യയില്‍ നിന്നും ആദ്യ ഗ്രാന്റ്സ്ലാം ചാമ്പ്യനെ സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ അപ്പോളോ മിഷന്‍ 2018 എന്ന പദ്ധതിയിലേക്കു നാഗലിനെ അദ്ദേഹം ഉള്‍പ്പെടുത്തുകയായിരുന്നു. ആ സമയത്തു നാഗലിനു 10 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Story first published: Monday, September 30, 2019, 18:49 [IST]
Other articles published on Sep 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X