കാംപിനാസ്: ഇന്ത്യന്‍ ടെന്നീസ് താരം സുമിത് നാഗല്‍ എടിപി ചാലഞ്ചര്‍ കാംപിനാസ് ടെന്നീസ് ടൂര്‍ണമെന്റില്‍ സെമി ഫൈനലില്‍ കടന്നു. അര്‍ജന്റീനന്‍ താരം ഫ്രാന്‍സിസ്കോ സെറുണ്ടോളെയാണ് ഇന്ത്യന്‍താരം ക്വാര്‍ട്ടറില്‍ മറികടന്നത്. സ്കോര്‍ 7-6, 7-5. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ ഇത് രണ്ടാമത്തെ ടൂര്‍ണമെന്റിലാണ് സുമിത് സെമിയില്‍ ഇടം നേടുന്നത്.
ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച സുമിത് രണ്ടാം റൗണ്ടില്‍ പോര്‍ച്ചുഗല്‍ താരം ഗസ്റ്റാവോ ഏലിയാസ് പിന്മാറിയതിനെ തുടര്‍ന്ന് മൂന്നാം റൗണ്ടിലേക്ക് കടന്നു. മൂന്നാം റൗണ്ടില്‍ ബ്രസീല്‍ താരം ഒര്‍ലാന്‍ഡോ ലുസിനെ 7-5, 6-3 എന്ന സ്കോറിനും തോല്‍പ്പിച്ചു. അര്‍ജന്റീനയുടെ തന്നെ യുവാന്‍ പാബ്ലോ ഫിക്കോവിച്ച് ആണ് സെമിയില്‍ ഇന്ത്യന്‍ താരത്തിന്റെ എതിരാളി. ഫൈനലിലെത്തിയാല്‍ സുമിത്തിന് എടിപി റാങ്കിങ്ങില്‍ നേട്ടമാകും.
ഹോക്കിയില്‍ ബ്രിട്ടനെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ വനിതകള്‍
ഈ ആഴ്ച ആദ്യം ബ്യൂണസ് ഐറിസില്‍ നടന്ന എടിപി ചാലഞ്ചറില്‍ സുമിത് നാഗല്‍ ചാമ്പ്യനായിരുന്നു. ഇതോടെ കരിയറിലെ രണ്ടാമത്തെ എടിപി കിരീടവും സ്വന്തമാക്കി. യുഎസ് ഓപ്പണില്‍ കളിക്കാന്‍ യോഗ്യത നേടിയ താരം റോജര്‍ ഫെഡറര്‍ക്കെതിരെ ഒരു സെറ്റുനേടി അതിശയിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കരിയറിലെ ഉയര്‍ന്ന റാങ്കിങ്ങിലേക്ക് കുതിക്കാനും താരത്തിന് കഴിഞ്ഞു. ലോക റാങ്കിങ്ങില്‍ 135-ാം സ്ഥാനത്താണ് ഇപ്പോള്‍ സുമിത്.