Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മടങ്ങിവരവ് സൂപ്പറാക്കി സാനിയ മിര്‍സ; ഹോബാര്‍ട്ട് ഇന്റര്‍നാഷണില്‍ കിരീടം

ഹൊബാര്‍ട്ട്: വര്‍ഷങ്ങള്‍ക്കുശേഷം ടെന്നീസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവ് അതിഗംഭീരമാക്കി സാനിയ മിര്‍സ. ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിലെ ഡബിള്‍സില്‍ കളിക്കാനിറങ്ങിയ ഇന്ത്യന്‍താരം ഉക്രൈനിന്റെ നാദിയ കിച്ചെനോക്കിനൊപ്പം കിരീടം സ്വന്തമാക്കി. നിലവില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്മാരായ ചൈനയുടെ പെങ് ഷുവായ്, സാങ് ഷുവായ് എന്നിവരെയാണ് സാനിയ കിച്ചെനോക്ക് സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4, 6-4.

33 കാരിയായ സാനിയ 2017 ഒക്ടോബറിലെ ചൈന ഓപ്പണില്‍ കളിച്ചശേഷമാണ് ഹൊബാര്‍ട്ട് ഇന്റര്‍നാഷണിലൂടെ മടങ്ങിയെത്തിയത്. സ്ലൊവേനിയന്‍ ചെക്ക് ജോഡിയായ തമാറ സിദാന്‍സെക്ക്, മരിയെ ബൗസ്‌ക്കോവ സഖ്യത്തെയാണ് സെമിഫൈനലില്‍ സാനിയ-നാഡിയ സഖ്യം പരാജയപ്പെടുത്തിയത്. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനൊരുങ്ങുന്ന സാനിയയ്ക്ക് ഹൊബാര്‍ട്ടിലെ ചാമ്പ്യന്‍ഷിപ്പ് ആത്മവിശ്വാസമേകും.

mirzasaniaandnadiiakichenok

2018ല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ സാനിയ കോര്‍ട്ടില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. 2013ല്‍ സിംഗിള്‍സില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നതാരം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ എന്നീ ഡബിള്‍സ് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2015ല്‍ ലോക ഡബിള്‍സ് റാങ്കിങ്ങില്‍ സാനിയ ഒന്നാമതെത്തിയിരുന്നു. സിംഗിള്‍സില്‍ 27 ആണ് സാനിയയുടെ ഉയര്‍ന്ന റാങ്ക്.

Story first published: Saturday, January 18, 2020, 12:14 [IST]
Other articles published on Jan 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+