സാനിയ കളി മതിയാക്കുന്നു! സീസണിനു ശേഷം വിരമിക്കുമെന്ന് സൂപ്പര്‍ താരം

ഇന്ത്യന്‍ ടെന്നീസിലെ ഐക്കണ്‍ താരമായ സാനിയാ മിര്‍സ വിരമിക്കാന്‍ തയ്യാറെടുക്കുന്നു. ഈ സീസണിനു ശേഷം ടെന്നീസിനോടു വിടപറയുനെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സാനിയ. ഇപ്പോള്‍ നടക്കുന്ന സീസണിലെ ആദ്യ ഗ്രാന്റ്സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഡബിള്‍സില്‍ ഉക്രെയ്‌നിന്റെ നാദിയ കിചെനോക്കിനൊപ്പം സാനിയ മല്‍സരിച്ചിരുന്നു. പക്ഷെ ഈ ജോടി ആദ്യ റൗണ്ടില്‍ തന്നെ തോറ്റു പുറത്താവുകയായിരുന്നു. ഈ മല്‍സരത്തിനു ശേഷമാണ് സീസണോടെ റാക്കറ്റ് താഴെ വയ്ക്കുമെന്ന് സാനിയ അറിയിച്ചിരിക്കുന്നത്.

സീസണിനു ശേഷം വിരമിക്കാന്‍ തീരുമാനിച്ചതിനു പിന്നില്‍ ചില കാരണങ്ങളുണ്ട്. കളി മതിയാക്കുകയാണെന്നതിനു പിന്നിലുള്ള കാരണം അത്ര സിംപിളല്ല. സുഖം പ്രാപിക്കാന്‍ എനിക്കു ഇപ്പോള്‍ കൂടുതല്‍ സമയം വേണ്ടി വരുന്നതായി കരുതുന്നു. മൂന്നു വയസ്സ് മാത്രമുള്ള മകനെയും കൊണ്ട് ഒരുപാട് യാത്ര ചെയ്യുന്നതിലൂടെ അവനെയും ഞാന്‍ അപകടത്തിലാക്കുകയാണ്. ഇതും ഞാന്‍ കണക്കിലെടുക്കേണ്ടതുണ്ട്. എന്റെ ശരീരം ക്ഷീണിച്ചതായി ഞാന്‍ കരുതുന്നു. ഇന്നു മല്‍സരത്തിനിടെ കാല്‍മുട്ടില്‍ നല്ല വേദനയനുഭവപ്പെട്ടിരുന്നു. പക്ഷെ അതാണ് മല്‍സരത്തില്‍ ഞങ്ങള്‍ തോല്‍ക്കാന്‍ കാരണമെന്നു ഞാന്‍ പറയുന്നില്ല. പക്ഷെ പ്രായമാവുന്നതിനാല്‍ സുഖം പ്രാപിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതായി താന്‍ കരുതുന്നതായും സാനിയ വ്യക്തമാക്കി.

ഡബിള്‍സിലെ മുന്‍ നമ്പര്‍ വണ്‍ താരം കൂടിയായ സാനിയ ആറു ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണ്‍ അവസാനിക്കുന്നതു വരെയെങ്കിലും കളിക്കണമെന്നതാണ് ആഗ്രഹം. അതിനും അപ്പുറത്തേക്കു വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഓരോ ദിവസവും ഇറങ്ങുമ്പോഴും പഴയ പ്രചോദനം എനിക്കു ലഭിക്കുന്നില്ല. പഴയതു പോലെയുള്ള ഊര്‍ജവും ഇപ്പോഴില്ല. ആസ്വദിച്ച് മല്‍സരരംഗത്തു തുടരാന് കഴിയുന്നതു വരെ ഞാന്‍ കളിക്കുമെന്ന് എല്ലായ്‌പ്പോഴും പറയുന്ന കാര്യമാണ്. പക്ഷെ ഇപ്പോള്‍ പഴയതു പോലെ ഗെയിം ആസ്വദിക്കുന്നുണ്ടോയെന്ന് ഉറപ്പില്ലെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.

ഈ സീസണ്‍ മുഴുവന്‍ കളിക്കണമെന്നു തന്നെയാണ് എന്റെ ആഗ്രഹം. തിരിച്ചുവരവിനായി കഠിനാധ്വാനമാണ് നടത്തിയത്. ഫിറ്റ്‌നസ് വീണ്ടെടുക്കാനും, ഭാരം കുറയ്ക്കാനും അമ്മമാര്‍ക്കു നല്ല മാതൃക കാണിക്കുവാനും ഞാന്‍ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. പുതിയ അമ്മമാര്‍ക്കു അവരുടെ സ്വപ്‌നങ്ങളെ പിന്തുടരാന്‍ പ്രചോദിപ്പിക്കുകയായിരുന്നു ലക്ഷ്യം. അതിനാല്‍ തന്നെ ഈ വര്‍ഷം ആസ്വദിച്ച് തന്നെയാണ് ഞാന്‍ കളിക്കുന്നത്. പക്ഷെ ഈ സീസണിനു ശേഷം എന്റെ ശരീരം അതു ചെയ്യുമെന്നു തോന്നുന്നില്ലെന്നും സാനിയ പറഞ്ഞു.

ഇന്ത്യന്‍ ടെന്നീസിലെ സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന സാനിയ രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ കായിക താരങ്ങളിലൊരാളുമാണ്. മൂന്നു തവണ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും ഗ്രാന്റസ്ലാം നേടിയിട്ടുള്ള താരമാണ് സാനിയ. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ തുടങ്ങി നാലു ഗ്രാന്റ്സ്ലാമുകളും അവര്‍ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സിലായി നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ എന്നിവ മിക്‌സഡ് ഡബിള്‍സിലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ എന്നിവ വനിതാ ഡബിള്‍സിലുമാണ് സാനിയ കരസ്ഥമാക്കിയത്.

പക്ഷെ ഗ്രാന്റ്സ്ലാമുകളില്‍ സിംഗിള്‍സില്‍ അവര്‍ക്കു ഈ മികവ് ആവര്‍ത്തിക്കാനായില്ല. യുഎസ് ഓപ്പണിന്റെ നാലാം റൗണ്ടിലെത്തിയതാണ് സാനിയയുടെ ഏറ്റവും മികച്ച പ്രകടനം. എല്ലാ ഗ്രാന്റ്സ്ലാമുകളുടെയും പ്രധാന ഡ്രോയില്‍ അവര്‍ മല്‍സരിച്ചിട്ടുണ്ട് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ മിക്‌സഡ് ഡബിള്‍സിലാണ് 35 കാരിയായ സാനിയ അടുത്തതായി ഇറങ്ങുക. രാജീവ് റാമാണ് അവരുടെ മിക്‌സഡ് ഡബിള്‍സ് പങ്കാളി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, January 19, 2022, 15:06 [IST]
Other articles published on Jan 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X