Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്; പുരുഷ, വനിതാ വിഭാഗത്തില്‍ ഇന്ത്യ ചാമ്പ്യന്മാര്‍

കട്ടക്: കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പുരുഷ, വനിതാ വിഭാഗം ടീമുകള്‍ ചാമ്പ്യന്മാരായി. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 3-2 എന്ന മാര്‍ജിനിലാണ് ഇന്ത്യന്‍ പുരുഷന്മാര്‍ ജേതാക്കളായത്. വനിതാ വിഭാഗത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 3-0 എന്ന നിലയിലും ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. 1997ല്‍ മുതല്‍ വനിതാ വിഭാഗത്തില്‍ ചാമ്പ്യന്മാരായിരുന്ന സിംഗപ്പൂരിന് ഇത്തവണ കിരീടനേട്ടം ആവര്‍ത്തിക്കാനായില്ല.

ടേബിള്‍ ടെന്നീസിലെ ലോക ശക്തിയായ സിംഗപ്പൂര്‍ ഇക്കുറി രണ്ടാംനിര ടീമിനെയാണ് ചാമ്പ്യന്‍ഷിപ്പിനയച്ചത്. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം കിരീടമാണിത്. 2004ല്‍ ആണ് ഇന്ത്യ ആദ്യമായി കിരീടം നേടിയത്. പിന്നീട് സൂറത്തില്‍ നടന്ന 2015ലെ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ കിരീടം സ്വന്തമാക്കി. ഇരു വിഭാഗങ്ങളിലും ഇന്ത്യ ഒരുമിച്ച് കിരീടം നേടുന്നത് ഇതാദ്യമാണ്.

archanakamath

വനിതാ വിഭാഗത്തില്‍ അര്‍ച്ചന കാമത്ത്, മാനിക ബത്ര, മധുരിക എന്നിവര്‍ മികച്ച പ്രകടനം നടത്തി. മൂന്നു മത്സരങ്ങളിലും ഇന്ത്യ എതിരാളികള്‍ക്ക് അവസരം നല്‍കിയില്ല. പുരുഷ വിഭാഗത്തില്‍ 0-2 എന്ന നിലയില്‍ പിറകിലായശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. ഹര്‍മീത് ദേശായി, സത്യന്‍, ശരത് കമല്‍ എന്നിവരാണ് ഇന്ത്യയ്ക്കായി ജയം നേടിയത്.

Story first published: Saturday, July 20, 2019, 10:31 [IST]
Other articles published on Jul 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+