For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡേവിസ് കപ്പിലൂടെ ലിയാന്‍ഡര്‍ പേസ് തിരിച്ചുവരുന്നു; പാക്കിസ്ഥാനില്‍ കളിക്കാന്‍ തയ്യാര്‍

ദില്ലി: ഡേവിസ് കപ്പ് മത്സത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് ലിയാന്‍ഡര്‍ പേസ് തിരിച്ചുവരുന്നു. സുരക്ഷാസംബന്ധിയായ ആശങ്കകള്‍ ചൂണ്ടിക്കാട്ടി രാജ്യത്തെ പ്രമുഖ ടെന്നീസ് താരങ്ങളായ മഹേഷ് ഭൂപതിയും മറ്റ് മുന്‍നിര കളിക്കാരും അയല്‍രാജ്യമായ പാക്കിസ്ഥാനിലേക്ക പോകാന്‍ വിസമ്മതം അറിയിച്ച സാഹചര്യത്തിലാണ് ലിയാന്‍ഡര്‍ പെയ്‌സ് മത്സരത്തില്‍ പങ്കെടുക്കാനുള്ള സന്നദ്ധത അറിയിച്ചത്. കളിയില്‍ നിന്നും ഇടവേള എടുത്തിരുന്ന ലിയാന്‍ഡര്‍ പേസ് 2018 ഏപ്രില്‍ മുതല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ച് വരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു.

ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തിനുള്ള സന്നദ്ധത അറിയിക്കാതിരിക്കുമ്പോഴും ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ (എ ഐ ടി എ) നേതൃത്വത്തില്‍ വിസ പ്രക്രിയകള്‍ ആരംഭിച്ചിരുന്നു. നവംബര്‍ 29-30 ന് നടക്കുന്ന മത്സരത്തില്‍ ഐടിഎഫിന്റെ അന്തിമ പ്രതികരണത്തിനായി കാത്തിരിക്കുമ്പോള്‍, ദേശീയ ഭരണ സമിതി ഇതിനകം വിസ നേടുന്നതിനായി കളിക്കാരുടെയും സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളുടെയും പേരുകള്‍ അയച്ചിട്ടുണ്ട്.

leanderpaes

ഇസ്ലാമാബാദില്‍ നടക്കുന്ന മത്സരത്തിനുള്ള പങ്കെടുക്കാനുള്ള പേസിന്റെ സന്നദ്ധത സ്ഥിരീകരിച്ചതായി എഐടിഎ സെക്രട്ടറി ജനറല്‍ ഹിരോണ്‍മോയ് ചാറ്റര്‍ജി പറഞ്ഞു. 'ഞങ്ങള്‍ വിസ പ്രോസസ്സ് ആരംഭിച്ചു, ഇതില്‍ ലിയാന്‍ഡര്‍ പേസ് ഉള്‍പ്പെടെ കുറച്ച് പേരുകള്‍ അയച്ചു. ഉടന്‍ തന്നെ ഒരു അന്തിമ ടീമിനെ തിരഞ്ഞെടുക്കും, മറ്റൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല,' ചാറ്റര്‍ജി പറഞ്ഞു. പേസിനെ പ്ലേയിംഗ് ക്യാപ്റ്റനാക്കാന്‍ കഴിയുമോയെന്ന ചോദ്യത്തിന്, ''അതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ സാധിക്കില്ല, അദ്ദേഹം വിരമിച്ചിട്ടില്ല, ഇപ്പോഴും കളിക്കുന്നുണ്ട്, ആദ്യം ഞങ്ങള്‍ ഒരു ടീമിനെ തിരഞ്ഞെടുക്കണം, തുടര്‍ന്ന് ക്യാപ്റ്റനെക്കുറിച്ചും കമ്മിറ്റി തീരുമാനിക്കും, ചാറ്റര്‍ജി പറഞ്ഞു,

2018 ഏപ്രിലില്‍ ചൈനയ്‌ക്കെതിരായ ഡബിള്‍സ് മത്സരത്തില്‍ വിജയിച്ചതിന് ശേഷം പേസിനെ എ ഐ ടി എ സെലക്ഷനായി പരിഗണിച്ചിരുന്നില്ല. പേസും രോഹന്‍ ബോപണ്ണയും ചേര്‍ന്ന് സെ ഷാങിനെയും മാവോ-സിന്‍ ഗോങിനെയും പരാജയപ്പെടുത്തിയിരുന്നു. ഇതോടെ ഡേവിസ് കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഡബിള്‍സ് കളിക്കാരനായി പേസ് മാറി. പേസിന്റെ കരിയറിലെ 43-ാമത്തെ വിജയത്തോടെ ഇറ്റാലിയന്‍ കളിക്കാരനായ നിക്കോള പിയാട്രംഗേലിയയുടെ റെക്കോര്‍ഡാണ് (42) അദ്ദേഹം മറികടന്നത്.

നോണ്‍ പ്ലേയിംഗ് ക്യാപ്റ്റന്‍ ഭൂപതി, ടോപ്പ് ഡബിള്‍സ് കളിക്കാരന്‍ ബോപണ്ണ, മുന്‍ സിംഗിള്‍സ് കളിക്കാരായ രാംകുമാര്‍ രാമനാഥന്‍, സുമിത് നാഗല്‍, ശശി കുമാര്‍ മുകുന്ദ് എന്നിവര്‍ ഇസ്ലാമാബാദിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തെ മികച്ച റാങ്കിംഗ് സിംഗിള്‍സ് കളിക്കാരന്‍ പ്രജ്‌നേഷ് ഗുണേശ്വരനും ഡബിള്‍സ് എക്‌സ്‌പോണന്റ് ദിവിജ് ശരണും മത്സരത്തിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയവരില്‍ ഉള്‍പ്പെടും. മത്സരത്തിന്റെ ആദ്യ ദിവസം വിവാഹിതനാകുന്നതിനാലാണ് പ്രജ്‌നേഷിനെ ഒഴിവാക്കിയത്.

Story first published: Saturday, October 26, 2019, 13:43 [IST]
Other articles published on Oct 26, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+