വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോമണ്‍വെല്‍ത്ത് സ്വര്‍ണം; ചരിത്ര വിജയവുമായി ഇന്ത്യന്‍ വനിതാ ടേബിള്‍ ടെന്നീസ് ടീം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശക്തരായ സിംഗപ്പൂരിനെ അട്ടിമറിച്ച് ഇന്ത്യന്‍ വനിതകള്‍ ടേബിള്‍ ടെന്നീസില്‍ സ്വര്‍ണംനേടി. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ വനിതാ ടീം ടേബിള്‍ ടെന്നീസില്‍ സ്വര്‍ണം നേടുന്നത്. ഇതോടെ ഗെയിംസില്‍ ഇന്ത്യ ഏഴു സ്വര്‍ണം സ്വന്തമാക്കി.

ഏഴു സ്വര്‍ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ ആകെ 12 മെഡലുകളുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്. ആതിഥേയരായ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും കാനഡയുമാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്. വനിതാ ടേബിള്‍ ടെന്നീസിലെ സ്വര്‍ണം ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് ആത്മവിശ്വാസം പകരുന്നതുകൂടിയായി.

mykhel

ഇന്ത്യയ്ക്കു വേണ്ടി മാണികൃ ബത്ര, മൗമാ ദാസ്, മധുരികാ പട്കര്‍ എന്നിവരാണ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. കരുത്തരായ സിംഗപ്പൂരിനെതിരെ ഇന്ത്യയ്ക്ക് സാധ്യത കല്‍പ്പിച്ചിരുന്നില്ലെങ്കിലും നിര്‍ണായക ഗെയിമില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു. ഭാരോദ്വഹനം 69 കിലോഗ്രാം വിഭാഗത്തില്‍ പൂനം യാദവ്, വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാക്കര്‍ എന്നിവരും ഗെയിംസിന്റെ നാലാം ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു.

Story first published: Monday, April 9, 2018, 8:53 [IST]
Other articles published on Apr 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X