Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മടങ്ങിവരവില്‍ കുതിപ്പുമായി സാനിയ; ഹൊബാര്‍ട്ടില്‍ ഫൈനലില്‍

ഹൊബാര്‍ട്ട്: വര്‍ഷങ്ങള്‍ക്കുശേഷം ടെന്നിസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയ സാനിയ മിര്‍സ ആദ്യ ടൂര്‍ണമെന്റില്‍ത്തന്നെ ഫൈനലിലെത്തി മികവുകാട്ടി. ഓസ്ട്രേലിയയില്‍ നടക്കുന്ന ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സില്‍ സാനിയയും ഉക്രൈയിനിന്റെ നാഡിയ കിച്ചനോക്കും ചേര്‍ന്ന സഖ്യമാണ് ഫൈനലിലെത്തിയത്. സ്ലൊവേനിയന്‍ ചെക്ക് ജോഡിയായ തമാറ സിദാന്‍സെക്ക്, മരിയെ ബൗസ്‌ക്കോവ സഖ്യത്തെ 7-6, 6-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.

ക്വാര്‍ട്ടറില്‍ അമേരിക്കയുടെ വാനിയ കിങ്-ക്രിസ്റ്റീന മക്ഹേല്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2, 4-6, 10-4. 33 കാരിയായ സാനിയ 2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ് അവസാനമായി കളിച്ചത്. 2018ല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ സാനിയ കോര്‍ട്ടില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. അടുത്തിടെ പരിശീലനം പുന:രാരംഭിച്ച സാനിയ ശക്തമായ തിരിച്ചുവരവ് തെളിയിച്ചിരിക്കുകയാണ്.

saniamirza

2013ല്‍ സിംഗിള്‍സില്‍ നിന്ന് സാനിയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ എന്നീ ഡബിള്‍സ് കിരീടം സാനിയ സ്വന്തമാക്കിയിട്ടുണ്ട്. 2015ല്‍ ലോക ഡബിള്‍സ് റാങ്കിങ്ങില്‍ സാനിയ ഒന്നാമതെത്തിയിരുന്നു. സിംഗിള്‍സില്‍ 27 ആണ് സാനിയയുടെ ഉയര്‍ന്ന റാങ്ക്.

Story first published: Friday, January 17, 2020, 12:06 [IST]
Other articles published on Jan 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+