Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നിസ്: സാനിയ സഖ്യം സെമി ഫൈനലില്‍

ഹൊബാര്‍ട്ട്: ഏറെ നാളുകള്‍ക്ക് ശേഷം ടെന്നിസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയ സാനിയ മിര്‍സ ആദ്യ ടൂര്‍ണമെന്റില്‍ത്തന്നെ കരുത്തു തെളിയിച്ചു. ഓസ്്‌ട്രേലിയയില്‍ നടക്കുന്ന ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സില്‍ സാനിയ സഖ്യം സെമിയില്‍ പ്രവേശിച്ചു. ഉക്രയിനിന്റെ നാഡിയ കിച്ചനോക്കിനൊപ്പം റാക്കറ്റേന്തുന്ന സാനിയ അമേരിക്കയുടെ വാനിയ കിങ്-ക്രിസ്റ്റീന മക്‌ഹേല്‍ സഖ്യത്തെയാണ് ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. ഒരു മണിക്കൂര്‍ 24 മിനുട്ട് നീണ്ടുനിന്ന മത്സരത്തില്‍ 6- 2, 4- 6, 10- 4 എന്ന സ്‌കോറിനായിരുന്നു സാനിയ ഉക്രേനിയന്‍ സഖ്യത്തിന്റെ ജയം. സെമിയില്‍ സ്ലൊവാക്യ-ചെക്ക് കൂട്ടുകെട്ടായ തമാറ സിദാന്‍സിക്ക്-മരിയ ബൗസ്‌ക്കോവ സഖ്യത്തെയാണ് സാനിയ സഖ്യം നേരിടുന്നത്.

33 കാരിയായ സാനിയ 2017 ഒക്ടോബറില്‍ ചൈന ഓപണിലാണ് അവസാനമായി കളിച്ചത്. പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷുഹൈബ് മാലിക്കാണ് സാനിയയെ വിവാഹം കഴിച്ചത്. 2018ല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ സാനിയ കോര്‍ട്ടില്‍ നിന്നും വിട്ടുനില്‍ക്കുരയായിരുന്നു. കഴിഞ്ഞിടെ പരിശീലനം പുനരാരംഭിച്ച സാനിയ ശക്തമായ തിരിച്ചുവരവ് തെളിയിച്ചിരിക്കുകയാണ്.

saniamirza

2013ല്‍ സിംഗിള്‍സില്‍ നിന്ന് സാനിയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ എന്നീ ഡബിള്‍സ് കിരീടം സാനിയ സ്വന്തമാക്കിയിട്ടുണ്ട്. 2015ല്‍ ലോക ഡബിള്‍സ് റാങ്കിങ്ങില്‍ സാനിയ ഒന്നാമതെത്തിയിരുന്നു. സിംഗിള്‍സില്‍ 27 ആണ് സാനിയയുടെ ഉയര്‍ന്ന റാങ്ക്.

Story first published: Friday, January 17, 2020, 9:38 [IST]
Other articles published on Jan 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+