Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹല്ലി ഓപ്പണ്‍ ടെന്നിസ്: ഗോഫിനെ തകര്‍ത്ത് ഫെഡറര്‍ക്ക് കിരീടം

ബെര്‍ലിന്‍: ഹല്ലി ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റ് കിരീടം റോജര്‍ ഫെഡറര്‍ക്ക്. ഫൈനലില്‍ ലോക മൂന്നാം നമ്പര്‍ താരമായ ഫെഡറര്‍ 33ാം റാങ്കുകാരനായ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ക്കുകയായിരുന്നു.ഒരു മണിക്കൂറും 25 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍ 7-6,6-1.പുല്‍കോര്‍ട്ടിലെ തന്റെ ആധിപത്യം ഒരിക്കല്‍ക്കൂടി തെളിയിച്ച ഫെഡററുടെ 10ാംഹല്ലി ഓപ്പണ്‍ കിരീടമാണിത്.2003,04,05,06,2008,2013,14,15,2017 വര്‍ഷങ്ങളിലാണ് നേരത്തെ അദ്ദേഹം കിരീടം നേടിയത്.ഒരു ഡബിള്‍സ് കിരീടമക്കം 11 കിരീടമാണ് ഹല്ലി ഓപ്പണില്‍ ഫെഡററുടെ പേരിലുള്ളത്.

'വിശ്വസിക്കാനാവുന്നില്ല,ഇവിടെ ആദ്യം കളിക്കുമ്പോള്‍ 10 കിരീടം നേടാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല'ഫെഡറര്‍ പറഞ്ഞു.ഫെഡററുടെ കരിയറിലെ 102ാം കിരീടമാണിത്. 20 ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ സ്വന്തമായുള്ള താരമാണ് മുന്‍ ലോക ഒന്നാം നമ്പര്‍കൂടിയായ ഫെഡറര്‍.ആറ് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍,ഒരു ഫ്രഞ്ച് ഓപ്പണ്‍,എട്ട് വിംബിള്‍ഡണ്‍,അഞ്ച് യു.എസ് ഓപ്പണ്‍ എന്നിങ്ങനെയാണ് ഫെഡററുടെ ഗ്രാന്റ്സ്ലാം നേട്ടങ്ങള്‍.

rogerfederer

മറ്റൊരു ടൂര്‍ണമെന്റായ ബ്രിമിങ്ഹാം ഓപ്പണ്‍ വനിത ടെന്നിസില്‍ ലോക രണ്ടാം നമ്പര്‍ ഓസ്‌ട്രേലിയയുടെ അലക്‌സി ബാര്‍ട്ടി കിരീടം ചൂടി.ഫൈനലില്‍ ലോക 19ാം നമ്പര്‍ ജര്‍മനിയുടെ ജൂലിയ ജിയോര്‍ജസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ബാര്‍ട്ടിയുടെ കിരീട നേട്ടം. ഒരു മണിക്കൂറും 29 മിനുട്ടും മത്സരം നീണ്ടു.സ്‌കോര്‍ 6-3,7-5.ഇക്കഴിഞ്ഞ ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ജേതാവാണ് 23കാരിയായ ബാര്‍ട്ടി.

Story first published: Monday, June 24, 2019, 9:00 [IST]
Other articles published on Jun 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+