ബെര്‍ലിന്‍: ഹല്ലി ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ലോക മൂന്നാം നമ്പര്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ഫൈനലില്‍. സെമിയില്‍ ലോക 43ാം നമ്പര്‍ ഫ്രാന്‍സിന്റെ പെറി ഹ്യൂഗസ് ഹെര്ബര്ട്ടിനെ നേരിട്ടുള്ള സെറ്റിനാണ് ഫെഡറര്‍ തകര്‍ത്തത്. ഒരു മണിക്കൂറും നാല് മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്കോര്‍ 6-3,6-3. ഫൈനലില്‍ ലോക 33ാം നമ്പര്ബെല്ജിയത്തിന്റെ ഡേവിഡ് ഗോഫിനാണ് ഫൈഡററിന്റെ എതിരാളി.
ഓസ്പിന നാട്ടിലേക്ക് മടങ്ങി; പരാഗ്വേയ്ക്കെതിരെ കൊളംബിയന്‍ വല കാക്കാന്‍ വര്ഗാസോ മൊന്റെറോയോ
സമിയില്‍ ലോക 22ാം നമ്പര്‍ ഇറ്റലിയുടെ മാറ്റിയോ ബെറീറ്റിനിയെ തോല്‍പ്പിച്ചാണ് ഗോഫിന്റെ ഫൈനല്‍ പ്രവേശനം. ഒരു മണിക്കൂറും 39 മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവില്‍ 7-6,6-3 എന്ന സ്കോറിനാണ് ഗോഫിന്റെ ജയം. കരിയറിലെ 102ാം കിരീടമാണ് ഫെഡറര്‍ ലക്ഷ്യം വയ്ക്കുന്നത്.20 ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ സ്വന്തമായുള്ള താരമാണ് മുന്‍ ലോക ഒന്നാം നമ്പര്‍കൂടിയായ ഫെഡറര്‍.
ബ്രിമിംഗ്ങാം ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്ട്രൈക്കോവ ഫൈനലില്‍ കടന്നു.ലോക 51ാം നമ്പറായ ബാര്‍ബോറ ലോക രണ്ടാം നമ്പര്‍ ഓസ്ട്രേലിയയുടെ ആഷ്ളി ബാര്‍ട്ടിയെ അട്ടിമറിച്ചാണ് ഫൈനല്‍ ബര്‍ത്ത് നേടിയത്. ഒരു മണിക്കൂറും 25 മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബാര്‍ബോറയുടെ ജയം. സ്കോര്‍ 6-4,6-4.ഫൈനലില്‍ ലോക 19ാം നമ്പര്‍ ജര്‍മനിയുടെ ജൂലിയ ജിയോര്ജലാണ് ബാര്‍ബോറയുടെ എതിരാളി.സെമിയില്‍ ക്രൊയേഷ്യയുടെ പെട്രാ മാറ്റികിനെയാണ് ജിയോര്ജല് പരാജയപ്പെടുത്തിയത്. രണ്ട് സെറ്റ് മാത്രമാണ് പോരാട്ടം നീണ്ടത്. സ്കോര്‍ 6-4,6-3.